Posted On
date_range Updated On
date_range ബ്രഹ്മപുരം തീപിടിത്തം: വിശദ റിപ്പോര്‍ട്ട് തേടി കലക്ടര്‍
കൊച്ചി: ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ തീപിടിത്തം ഉണ്ടായതിനെക്കുറിച്ച് കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി, ഫയര്‍ ആന്റ് റെസ്‌ക്യു, കുന്നത്തുനാട് തഹസില്‍ദാര്‍ എന്നിവരോട് വിശദ റിപ്പോര്‍ട്ട് നല്‍കുവാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. ഇതുവരെ സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്.
കുറച്ചുദിവസം തീ പുകഞ്ഞുകൊണ്ടിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കുവാനും കോര്‍പറേഷന്‍ സെക്രട്ടറിയോട് നിര്‍ദേശിച്ചു. ഫയര്‍ ആന്റ് റെസ്‌ക്യുവിന്റെ രണ്ടു ഫയര്‍ യൂണിറ്റുകളാണ് പുകഞ്ഞുകൊണ്ടിരിക്കുന്ന തീ അണയ്ക്കുന്നതിന് രംഗത്തുള്ളത്. ഫയര്‍ യുണിറ്റുകള്‍ക്ക് ആവശ്യമായ എല്ലാ സഹായവും കോര്‍പറേഷന്‍ നൽകും. വ്യാഴാഴ്ച്ച വൈകീട്ടാണ് ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ തീപിടിത്തമുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.