അഭിനേതാക്കൾ പാടി അഭിനയിച്ച്​ 'സുനാമി' പ്രൊമോ വിഡിയോ സോങ്​

കൊച്ചി: ലാല്‍, ലാല്‍ ജൂനിയര്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന 'സുനാമി' എന്ന ചിത്രത്തി​െൻറ പ്രൊമോ വിഡിയോ സോങ് പുറത്തിറങ്ങി. സൂപ്പര്‍ താരങ്ങളടക്കം ഇരുപതിലധികം താരങ്ങൾ തങ്ങളുടെ ഫേസ്ബുക്കിലൂടെ ഒരേസമയം പാട്ട്​ റിലീസ് ചെയ്യുകയായിരുന്നു.

'മരത്തിൽ ഉണ്ടാക്കിയ വട്ടത്തിലെ റാേട്ട' എന്ന്​ തുടങ്ങുന്ന ഗാനം സിനിമയിലെ താരങ്ങളായ ഇന്നസെൻറ്​, ലാൽ, മുകേഷ്​, സുരേഷ്​ കൃഷ്​ണ, അജു വർഗീസ്​, ബാലു വർഗീസ്​, ഉണ്ണി കാർത്തികേയൻ, നേഹ എസ്​. നായർ എന്നിവരാണ്​ പാടിയിരിക്കുന്നത്​. അനൂപ്​ വേണു​േഗാപാൽ, നിഥിൻ മൈക്കിൾ, അലക്​സ്​ ജെ. പുളിക്കൽ, യക്​സാൻ ഗാരി പെരേര, ജസീർ എന്നിവർ കോറസിൽ അണിനിരന്നു. ലാലി​െൻറ വരികൾക്ക്​ യക്​സാൻ ഗാരി പെരേരയും നേഹ എസ്​. നായരും ചേർന്നാണ്​ സംഗീതമൊരുക്കിയത്​.

പാന്‍ഡ ഡാഡ പ്രൊഡക്ഷന്‍സി​െൻറ ബാനറില്‍ അലന്‍ ആൻറണിയാണ്​ ചിത്രം നിർമ്മിക്കുന്നത്​. അരുണ്‍, സിനോജ് വർഗീസ്, ബൈജു കുട്ടന്‍, ആരാധ്യ ആന്‍, നിഷ മാത്യു, ദേവി അജിത്, വത്സല മേനോന്‍, ശിൽപ, സ്മിനു തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്​.

തിരക്കഥ, സംഭാഷണം ലാല്‍ എഴുതുന്നു. അലക്സ് ജെ. പുളിക്കല്‍ ആണ്​ ഛായാഗ്രഹണം. എഡിറ്റര്‍-രതീഷ് രാജ്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍-അനൂപ് വേണുഗോപാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-അനീഷ് പെരുമ്പിലാവ്, കല-പ്രതാപ് രവീന്ദ്രന്‍, വസ്ത്രാലങ്കാരം-പ്രവീണ്‍ വര്‍മ്മ, മേക്കപ്പ്-ആര്‍.ജി. വയനാടന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-നിതിന്‍ മൈക്കിള്‍, സ്​റ്റില്‍സ്-ഷിജിന്‍ പി. രാജ്, പരസ്യകല-ഹെസ്ടണ്‍ ലിനോ, പ്രൊഡക്ഷന്‍ എക്സിക്യൂട്ടിവ്-ജസ്​റ്റിന്‍ കൊല്ലം, വാര്‍ത്താപ്രചരണം-എ.എസ്. ദിനേശ്.

Full View


Tags:    
News Summary - Tsunami promo song released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.