നിങ്ങൾക്കെതിരെയും നടപടിയുണ്ടാകും; രാധേയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നതിനെതിരെ സൽമാൻ ഖാൻ

ഒ.ടി.ടി പ്ലാറ്റ്ഫോമായ സീ 5ലൂടെ റിലീസ് ചെയ്ത സൽമാൻ ഖാൻ ചിത്രം 'രാധേ'യുടെ വ്യാജ പതിപ്പുകൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതികരണവുമായി സൽമാൻ ഖാൻ തന്നെ രം​ഗത്തെത്തി.

വ്യാജപതിപ്പുകൾ ഡൗൺലോഡ് ചെയ്ത് കാണുന്നത് വലിയ കുറ്റകൃത്യമാണ്. വെറും 249 രൂപക്കാണ് ചിത്രം ഒ.ടി.ടിയിൽ സ്ട്രീം ചെയ്യുന്നത്. വ്യാജപതിപ്പുകൾ പ്രചരിപ്പിച്ചിച്ച വെബ്സൈറ്റുകൾക്കെതിരെ സൈബർസെൽ നടപടിയെടുക്കും. വ്യാജപതിപ്പ് പ്രചരിപ്പിക്കുന്നവർക്കെതിരെയും നടപടിയുണ്ടാകും -സൽമാൻ ഖാൻ കുറിച്ചു

കഴിഞ്ഞദിവസം റിലീസ് ചെയ്ത ചിത്രം മണിക്കൂറുകൾക്കുള്ളിലാണ് ഓൺലൈനിലെത്തിയത്. തമിഴ്റോക്കേഴ്സ് വെബ്സൈറ്റിലൂടെയും ടെല​ഗ്രാം ആപ്പിലൂടെയുമാണ് ചിത്രം ചോർന്നത്.

സൽമാൻ ഖാൻ, ദിഷ പട്ടാണി, രൺദീപ് ഹൂഡ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രഭുദേവ സംവിധാനം ചെയ്ത ചിത്രമാണ് രാധേ. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് തിയേറ്റർ റിലീസ് ആയി പുറത്തിറക്കാനിരുന്ന ചിത്രം സീ5ലൂടെ റിലീസ് ചെയ്തത്.


Tags:    
News Summary - Radhe,Salman Khan,Tamilrockers,Telegram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.