പാ രഞ്ജിത്​ അവതരിപ്പിക്കുന്ന 'റൈറ്റർ'; ട്രെയിലർ ശ്രദ്ധനേടുന്നു

പാ രഞ്​ജിത്​ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'റൈറ്റർ' ട്രെയിലർ ശ്രദ്ധ നേടുന്നു. ഫ്രാങ്ക്​ളിൻ ജേക്കബ്​ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സമുദ്രക്കനിയും ഇനിയയുമാണ്​ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്​. ഗോവിന്ദ്​ വസന്തയാണ്​ ചിത്രത്തിന്​ വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത്​. പ്രദീപ്​ കാളിരാജയാണ്​ ഛായാഗ്രഹണം.

ഡിസംബർ 24ന്​ തിയറ്ററുകളിലെത്തുന്ന 'റൈറ്റർ' ഒരു പൊലീസ്​ കഥയാണ്​ പറയുന്നത്​. ഭരണഘടന അനുശാസിക്കുന്ന നിയമങ്ങൾ പാലിക്കാനും സമൂഹത്തിൽ ഇപ്പോഴും അവശേഷിക്കുന്ന മനുഷ്യത്വത്തെ മുറുകെ പിടിക്കാനും പരമാവധി ശ്രമിക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണിത്. സുബ്രമണി ശിവ, ദിലീപൻ, ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റ്​ അഭിനേതാക്കൾ.

Full View

Tags:    
News Summary - Writer - Official Trailer P. Samuthirakani, Ineya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.