ഹൈദരാബാദ്: അല്ലു അർജുൻ നായകനായ 'പുഷ്പ-2' സിനിമയുടെ റിലീസ് ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതിക്ക് (35) ദാരുണമരണം. ഇവരുടെ ഒൻപത് വയസ്സുള്ള മകൻ ഉൾപ്പെടെ മൂന്നു പേർക്ക് ഗുരുതര പരിക്കേറ്റു.
ഹൈദരാബാദിലെ ചിക്കഡ്പള്ളിയിലെ സന്ധ്യതിയേറ്ററിൽ ബുധനാഴ്ച രാത്രി 9.30 നായിരുന്നു സംഭവം. റിലീസിനോടനുബന്ധിച്ച് അല്ലുഅർജുനും സംഗീത സംവിധായകൻ ശ്രീപ്രസാദും തിയേറ്ററിൽ എത്തിയിരുന്നു. അല്ലു അർജുനെ കാണാൻ ജനങ്ങൾ ഇരച്ചുകയറിയതോടെയാണ് തിക്കിലും തിരക്കിലും പെട്ട് ശ്വാസം അപകടമുണ്ടായത്.
ജനക്കൂട്ടത്തെ നിയന്ത്രിക്കാവാതെ വന്നതോടെ പൊലീസ് ലാത്തിവീശിയാണ് ജനത്തെ പിരിച്ചുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.