ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി വെങ്കി അട്‌ലൂരി സംവിധാനം ചെയ്ത് കഴിഞ്ഞവര്‍ഷം തിയറ്ററുകളിലെത്തിയ ചിത്രമാണ് ലക്കി ഭാസ്‌കര്‍. ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റായിരുന്നു. 100 കോടി ക്ലബ്ബിലും ഇടം പിടിച്ചിരുന്നു. തെലുങ്കിൽ ലക്കി ഭാസ്കറിന്റെ വിജയത്തോടെ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ആണ് ദുൽഖർ സ്വന്തമാക്കിയത്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗത്തിന്റെ സൂചന നൽകിയിരിക്കുകയാണ് സംവിധായകൻ.
ലക്കി ഭാസ്‌കറിന്റെ രണ്ടാം ഭാഗം നിർമിക്കാൻ പദ്ധതിയുണ്ടെന്ന് വെങ്കി അട്‌ലൂരി ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് പറഞ്ഞത്. സിനിമയുടെ കഥ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ധനുഷ് നായകനായി താന്‍ സംവിധാനം ചെയ്ത 'വാത്തി' സിനിമക്ക് തുടർച്ച ഉണ്ടാകില്ലെന്നും വെങ്കി കൂട്ടിച്ചേർത്തു.
സൂര്യദേവര നാഗവംശി, സായി സൗജന്യ എന്നിവരുടെ നേതൃത്വത്തിലുള്ള സിതാര എന്റർടൈൻമെൻറ്സും ഫോർച്യൂൺ ഫോർ സിനിമാസും ചേർന്നാണ് ലക്കി ഭാസ്കർ നിർമിച്ചിരിക്കുന്നത്. 1980-1990 കാലഘട്ടത്തിലെ കഥയാണ് ലക്കി ഭാസ്‌കർ. മീനാക്ഷി ചൗധരി ആയിരുന്നു ചിത്രത്തിൽ നായിക. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി.വി പ്രകാശ് കുമാറാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. 2024 ലെ ഗദ്ദർ തെലങ്കാന ഫിലിം അവാർഡുകളിലും ലക്കി ഭാസ്കർ മികച്ച നേട്ടമുണ്ടാക്കിയിരുന്നു. ദുൽഖറിന് സ്‌പെഷ്യൽ ജൂറി പുരസ്‌കാരം ഉൾപ്പെടെ നാല് അവാർഡുകളാണ് സിനിമക്ക് ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.