വാർത്തയായപ്പോൾ വിളിച്ച്​ സോറി പറഞ്ഞിട്ട്​ കാര്യമില്ല; ചലച്ചി​ത്ര മേളയിൽ പ​ങ്കെടുക്കില്ല -സലീം കുമാർ

കൊച്ചി: കേരളത്തിന്‍റെ അന്താരാഷ്​ട്ര ചലച്ചിത്ര മേളയുടെ(​െഎ.എഫ്​.എഫ്​.കെ) ഉദ്​ഘാടന ചടങ്ങിൽ പ​ങ്കെടുക്കില്ലെന്ന്​ നടൻ സലീം കുമാർ. 'മാധ്യമം ഓൺലൈനിനോട്​' പ്രതികരിക്ക​ുകയായിരുന്നു അദ്ദേഹം.

ദേശീയ പുരസ്​കാര ജേതാക്കൾ​ ചടങ്ങിൽ തിരി തെളിയിക്കുന്ന കീഴ്​വഴക്കമുണ്ടെങ്കിലും മികച്ച നടനുള്ള ദേശീയ പുരസ്​കാര ജേതാവായിരുന്ന സലീം കുമാറിനെ ചടങ്ങിലേക്ക്​ ക്ഷണിച്ചിരുന്നില്ല. ഇത്​ വിവാദമായിരുന്നു.

''സംഘാടകർ വിളിച്ചിരുന്നു. കാര്യങ്ങൾ ഭംഗിയായി നടക്ക​ട്ടെ. ചടങ്ങിൽ ഞാന​ുണ്ടാവില്ല. വിഷയം മാധ്യമങ്ങൾ ഏറ്റെടുത്തപ്പോൾ വന്നിട്ട്​ സോറി പറഞ്ഞിട്ട്​ കാര്യമില്ലല്ലോ.''- സലീം കുമാർ പറഞ്ഞു.

ചടങ്ങിലേക്ക്​ ക്ഷണിക്കാതിരുന്നത്​ വിവാദമായതിന്​ പിന്നാലെ സംവിധായകൻ കമൽ തന്നെ വിളിച്ചിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാനെന്ന നിലയിലല്ല, വ്യക്തിപരമായ ബന്ധം മുൻനിർത്തിയാണ്​​ അദ്ദേഹം വിളിച്ചതെന്നും സലീം കുമാർ വ്യക്തമാക്കി.

ചടങ്ങിലേക്ക്​ വിളിക്കാതിരുന്നതിന്‍റെ കാരണം രാഷ്​ട്രീയമാണെന്ന് സലീം കുമാർ ആരോപിച്ചിരുന്നു​. തന്നെ എന്തുകൊണ്ട്​ മാറ്റി നിർത്തുന്നുവെന്ന് നടൻ ടിനി ടോം രണ്ടാഴ്ച മുന്നേ ചോദിച്ചതാണ്​. അബദ്ധം പറ്റിയതാണെങ്കിൽ മനസ്സിലാക്കാമായിരുന്നു. എന്നാൽ തന്നെ മനപൂർവം മാറ്റി നിർത്തിയതാ​​ണെന്നും സലീം കുമാർ പറഞ്ഞു.

സലീം കുമാറിനെ വിളിക്കാൻ വൈകിയതാകാമെന്നും അദ്ദേഹം ചടങ്ങിൽ ഉണ്ടാകുമെന്നും ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ മാധ്യമങ്ങളോട്​ പ്രതികരിച്ചിരുന്നു.

Tags:    
News Summary - will not participate in iffk said Salim kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.