വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാവുന്ന 'റെഡ്റിവർ' ചിത്രീകരണം ആരംഭിച്ചു

കൊച്ചി: സഹസ്രാരാ സിനിമാസിന്‍റെ ബാനറിൽ സന്ദീപ് ആർ നിർമ്മിച്ച് അശോക് ആർ നാഥ് സംവിധാനം ചെയ്യുന്ന  "റെഡ്റിവർ " ചിത്രീകരണം ആരംഭിച്ചു. വിഷ്ണു ഉണ്ണികൃഷ്ണൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ സുധീർ കരമന, കൈലാഷ്, ജയശ്രീ , സതീഷ് മേനോൻ, ആസിഫ് ഷാ, സാബു പ്രൗദീൻ, മധുബാലൻ, സുഭാഷ് മേനോൻ, റോജിൻ തോമസ് തുടങ്ങിയവർ അഭിനയിക്കുന്നു.


തിരക്കഥ - പോൾ വൈക്ലിഫ്, ഛായാഗ്രഹണം - സുനിൽപ്രേം എൽ എസ് , ഗാനരചന - പ്രകാശൻ കല്യാണി, സംഗീതം - സിജു ഹസറത്ത്, എഡിറ്റിംഗ് - വിപിൻ മണ്ണൂർ, പ്രൊഡക്ഷൻ കൺട്രോളർ - ജയശീലൻ സദാനന്ദൻ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - രാജേഷ്, കല-അജിത്ത് കൃഷ്ണ, ചമയം - ലാൽ കരമന, വസ്ത്രാലങ്കാരം - വാഹിദ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - ജിനി സുധാകരൻ, സൗണ്ട് ഡിസൈൻ - അനീഷ് എ എസ് , സൗണ്ട് മിക്സിംഗ് - ശങ്കർദാസ് , സ്റ്റിൽസ് - അജി മസ്കറ്റ്, പി ആർ ഒ -അജയ് തുണ്ടത്തിൽ. കൊല്ലം, ചിറ്റുമല, കല്ലട തുടങ്ങിയ സ്ഥലങ്ങളിലാണ് ചിത്രീകരണം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.