'സത്യമായിട്ടും ഇത് ഞാനല്ല'; ഭീക്ഷ്മ പർവ്വത്തിൽ താനില്ലെന്ന് വിനീത് ശ്രീനിവാസൻ
മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് ഒരുക്കുന്ന സിനിമയായ 'ഭീഷ്മ പർവ്വം' വലിയ ആവേശമാണ് ആരാധകരിൽ സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചിത്രത്തിലെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തുവരുന്നുണ്ട്. ഏബിൾ എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് അവസാനമായി പുറത്തുവന്നത്. പോസ്റ്റർ പുറത്തുവന്നതു മുതൽ ഭീഷ്മ പർവ്വത്തിൽ വിനീത് ശ്രീനിവാസനും ഉണ്ടോയെന്ന ചർച്ച സമൂഹമാധ്യമങ്ങളിൽ സജീവമായി. വിനീതുമായി ഏറെ സാമ്യമുള്ള ഫോട്ടോയാണ് ഏബിളിന്‍റേതായി പുറത്തുവന്നത്.
ഇതോടെയാണ് പോസ്റ്ററിലുള്ളത് താനല്ല എന്ന വിശദീകരണവുമായി സാക്ഷാൽ വിനീത് ശ്രീനിവാസൻ തന്നെ രംഗത്ത് എത്തിയത്. 'സത്യമായിട്ടും ഇത് ഞാനല്ല, ഇത് ഷെബിൻ ബെൻസൺ' എന്നാണ് വിനീത് ഫേസ്ബുക്കിൽ കുറിച്ചത്. സിനിമയുടെ പോസ്റ്ററും വിനീത് പങ്കുവച്ചിട്ടുണ്ട്. പോസ്റ്ററിലെ ഫൊട്ടോ ഒറ്റനോട്ടത്തിൽ കണ്ടാൽ വിനീത് ശ്രീനിവാസൻ ആണെന്നേ തോന്നുകയുള്ളൂ.
ഇടുക്കി ഗോള്‍ഡ് എന്ന ചിത്രത്തില്‍ ബാലതാരമായി എത്തിയ ഷെബിന്‍ ബെന്‍സനാണ് ഭീക്ഷ്മ പർവ്വത്തിൽ ഏബിൾ ആയി രംഗത്ത് എത്തുന്നത്. വര്‍ഷം, ഇയ്യോബിന്റെ പുസ്തകം, ചിറകൊടിഞ്ഞ കിനാവുകള്‍, ഇടി, 10 കല്‍പനകള്‍, കാറ്റ്, മോഹന്‍ലാല്‍, വൈറസ്, സുമേഷ് ആൻഡ് രമേഷ് തുടങ്ങിയ സിനിമകളിലും ഷെബിന്‍ അഭിനയിച്ചിട്ടുണ്ട്. അമൽ നീരദും മമ്മൂട്ടിയും ഒരുമിക്കുന്ന സിനിമയായതിനാൽ ഭീക്ഷ്മപർവ്വത്തിന് വലിയ പ്രതീക്ഷയാണ് ആരാധകർ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.