ധ്യാനിനൊപ്പം സിനിമ ചെയ്യുന്നതല്ല, പ്രമോഷന് പോകുന്നതാണ് ടെന്‍ഷന്‍; വിനീത് ശ്രീനിവാസൻ

ഹോദരൻ ധ്യാൻ ശ്രീനിവാസനെ കൊണ്ട് പ്രമോഷന് പോകുന്നതാണ് അഭിനയിപ്പിക്കുന്നതിനെക്കാളും ടെൻഷനെന്ന് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. അഭിനേതാവ് എന്ന നിലയിൽ ധ്യാനിന് ഒരുപാട് മറ്റം വന്നിട്ടുണ്ടെന്നും എന്നാൽ അഭിമുഖങ്ങളിൽ അവന്‍ എന്താണ് പറയുക എന്ന് ചിന്തിക്കാൻ കഴിയില്ലെന്നും പറഞ്ഞു.  വിനീത് ചിത്രം തിരയിലൂടെ സിനിമയിലേക്ക് എത്തിയ ധ്യാൻ വർഷങ്ങൾക്ക് ശേഷം വീണ്ടും വിനീത് ചിത്രത്തിലെത്തുമ്പോഴുള്ള മാറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി.

'അഭിനേതാവ് എന്ന നിലയില്‍ ധ്യാന്‍ വലിയതോതില്‍ മാറിയിട്ടുണ്ട്. ‘തിര’യില്‍ വരുമ്പോള്‍ അവന്‍ തീര്‍ത്തും ഒരു തുടക്കക്കാരനായിരുന്നു. ഇന്ന് കാര്യങ്ങള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ പഠിച്ചു. സിറ്റുവേഷന്‍ പറഞ്ഞു കഴിഞ്ഞാല്‍ അത് ഉള്‍ക്കൊണ്ട് അവതരിപ്പിക്കാന്‍ അവനറിയാം.

പക്ഷെ കാമറക്ക് മുമ്പില്‍ നിര്‍ത്തി സീന്‍ ഷൂട്ട് ചെയ്യുമ്പോഴല്ല, അവനെയും കൂട്ടി സിനിമാ പ്രമോഷന് ഇരിക്കുമ്പോഴായിരുന്നു ടെന്‍ഷന്‍. ചാനലുകാരുടെയും ഓണ്‍ലൈന്‍ മീഡിയയുടെയും കാമറക്ക് മുന്നില്‍ എന്താണ് അവന്‍ പറയുക എന്ന് ചിന്തിക്കാനേ കഴിയില്ല. സിനിമയുടെ കഥ പറയരുത്, സര്‍പ്രൈസുകള്‍ പൊളിക്കരുത്, ക്ലൈമാക്സ് വിശദീകരിക്കരുത് എന്നെല്ലാം പറഞ്ഞാണ് പ്രമോഷന് വേണ്ടി വിളിച്ചത്.പറയരുത് എന്ന് പറഞ്ഞതെല്ലാം ഓര്‍ത്തു പറയാന്‍ അവന് പ്രത്യേക കഴിവുണ്ട്'- വിനീത് പറഞ്ഞു എന്നാണ് വിനീത് ശ്രീനിവാസന്‍ പറയുന്നത്.

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ഏപ്രിൽ 11 നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ, നിവിൻ പോളി എന്നിവരാണ് ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ള, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിര അണിനിരക്കുന്നുണ്ട്.

ധ്യാൻ ശ്രീനിവാസൻ സംവിധാനം നിർവഹിച്ച ലൗ ആക്ഷൻ ഡ്രാമക്ക് ശേഷം നിവിൻ പോളി, വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ബേസിൽ ജോസഫ്, വിശാഖ് സുബ്രഹ്മണ്യം എന്നിവർ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. മെറിലാൻഡ് സിനിമാസ് തന്നെയാണ് ചിത്രം ഇന്ത്യയോട്ടാകെ തിയറ്ററുകളിൽ എത്തിക്കുന്നത്.

Tags:    
News Summary - Vineeth Sreenivasan opens Up promotion Interview With Brother Dhyan Sreenivasan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.