Posted On
date_range Updated On
date_range 'എന്‍റെ സന്തോഷം പ്രേക്ഷകർക്ക് കൂടി അവകാശപ്പെട്ടത്' മഹാന്‍റെ വിജയത്തിൽ നന്ദി പറഞ്ഞ് വിക്രം
ചെന്നൈ: തന്‍റെ ഏറ്റവും പുതിയ സിനിമയായ മഹാന്‍റെ വിജയത്തിൽ പ്രേക്ഷകരോട് നന്ദി പറഞ്ഞ് നടൻ വിക്രം. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത സിനിമ അഞ്ചു ഭാഷകളിലായാണ് റിലീസ് ചെയ്തത്. വിക്രമിന്‍റെ മകനായ ധ്രുവ് വിക്രം പ്രധാന റോളിലെത്തിയ സിനിമ കൂടിയാണ് മഹാൻ.
കാർത്തിക് സുബ്ബരാജിന് പുറമെ ബോബി, ധ്രുവ്, സിമ്രാൻ, സന, ശ്രേയസ്, ദിനേശ്, ആമസോൺ പ്രൈം തുടങ്ങിയവർക്കും വിക്രം നന്ദി പറഞ്ഞു. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ പക്ഷെ വിക്രം ഏറ്റവുമധികം കടപ്പാടുണ്ടെന്നു പറയുന്നത് പ്രേക്ഷകരോടാണ്.
തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിൽ 'മഹാൻ' എന്ന പേരിലും കന്നഡയിൽ 'മഹാപുരുഷ' എന്ന പേരിലുമാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.