വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകാൻ പോകുന്നതായി റിപ്പോർട്ടുകൾ

തെന്നിന്ത്യൻ സൂപ്പർതാരങ്ങളായ വിജയ് ദേവരകൊണ്ടയും നടി രശ്മിക മന്ദാനയും വിവാഹിതരാകുന്നതായി റിപ്പോർട്ട്. ഗീതാ ഗോവിന്ദം എന്ന ചിത്രം പുറത്തുവന്നതിന് പിന്നാലെ, ഇരുവരും പ്രണയത്തിലാണെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. അതിന് ശേഷം ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലും ഇരുവരും പ്രധാന കഥാപാത്രങ്ങളായെത്തി.

ഈ പുതുവര്‍ഷം രശ്മിക വിജയ് ദേവരകൊണ്ടക്കും സഹോദരനുമൊപ്പം ഗോവയിലായിരുന്നു ആഘോഷിച്ചത്. കൂടാതെ, രണ്ടുപേരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ മുംബൈയില്‍ നിന്നും പാപ്പരാസികള്‍ പകര്‍ത്തുകയുണ്ടായി. ഇതോടെയാണ് ഗോസിപ്പുകള്‍ ശക്തമായതെന്ന് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, വിവാഹ വാർത്തകളോട് ഇരുവരും പ്രതികരിച്ചിട്ടില്ല.

സൂപ്പര്‍ഹിറ്റായ പുഷ്പയ്ക്ക് ശേഷം ബോളിവുഡിലാണ് രശ്മികയിപ്പോള്‍ അഭിനയിക്കുന്നത്. മിഷന്‍ മജ്‌നു, ഗൂഡ് ബൈ എന്നിവയാണ് രശ്മികയുടെ ബോളിവുഡ് ചിത്രങ്ങള്‍. പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ലിഗര്‍ എന്ന ചിത്രമാണ് വിജയ് ദേവരക്കൊണ്ടയുടേതായി ആരാധകര്‍ കാത്തിരിക്കുന്നത്. അനന്യ പാണ്ഡേയാണ് ചിത്രത്തില്‍ വിജയ്‌യുടെ നായിക. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന ചിത്രം അഞ്ച് ഭാഷകളിൽ പ്രേക്ഷകരിലേക്കെത്തും.

Tags:    
News Summary - Vijay Deverakonda and Rashmika Mandanna to Get Married This Year report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.