അയ്യാ, നിങ്ങള്‍ മറ്റൊരു ഗ്രഹത്തിൽ നിന്നാണ്'; ഫഹദിന്റെ 'ആവേശം' കണ്ട് വിഘ്നേഷ് ശിവൻ

ടി നയൻതാരക്ക് പിന്നാലെ മലയാളം സിനിമയെ പ്രശംസിച്ച് ഭർത്താവും തമിഴ് സംവിധായകനുമായ വിഘ്നേഷ് ശിവൻ. ഫഹദ് ഫാസിൽ ചിത്രം ആവേശത്തെ പ്രശംസിച്ചാണ് എത്തിയിരിക്കുന്നത്. ആവേശം അതിശയിപ്പിച്ചുവെന്നാണ് വിഘ്നേഷ് പറയുന്നത്.

'ആവേശം ഔട്ട്‌സ്റ്റാന്‍ഡിങ് സിനിമ..  ഫാഫ  അയ്യാ, നിങ്ങള്‍ നിങ്ങൾ മറ്റൊരു ഗ്രഹത്തിൽ നിന്നാണ്. ഭ്രാന്തമായി എഴുതുകയും അതിശയകരമായി നടപ്പാക്കുകയും ചെയ്ത സിനിമ. മലയാള സിനിമ എല്ലാം തകര്‍ത്തെറിഞ്ഞ് മുന്നോട്ട് പോവുകയാണ്. ജിത്തു മാധവനും സുഷിന്‍ ശ്യാമിനും സിനിമയിലെ മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍ ' -വിഘ്നേഷ് ശിവൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

പ്രേമലുവിനെ പ്രശംസിച്ചാണ് നയൻതാര  എത്തിയത്. ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് തന്റെ അഭിപ്രായം പങ്കുവെച്ചത്. നല്ല ചിത്രങ്ങൾ തന്നെ സന്തോഷിപ്പിക്കുന്നുവെന്നാണ് നയൻതാര പറഞ്ഞത്.

രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആവേശം.ഏപ്രില്‍ 11ന് റിലീസ് ചെയ്ത ചിത്രം  50 കോടി ക്ലബ്ബില്‍ എത്തിയിട്ടുണ്ട്. ആദ്യ ദിവസം കേരളത്തില്‍ നിന്നും 3.5 കോടിയാണ് ചിത്രം നേടിയത്. ആഗോള ബോക്സോഫീസ് കളക്ഷൻ 10.57 കോടിയായിരുന്നു ഓപ്പണിങ്  കളക്ഷൻ. നിലവില്‍ 65 കോടിക്ക് മുകളിലാണ് ചിത്രം നേടിയിരിക്കുന്നത്.

ചിത്രത്തിൽ രംഗ എന്ന ലോക്കൽ ഗുണ്ട നേതാവിനെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.മന്‍സൂര്‍ അലി ഖാന്‍, ആശിഷ് വിദ്യാര്‍ത്ഥി, സജിന്‍ ഗോപു, യൂട്യൂബറുമായ ഹിപ്സ്റ്റര്‍, മിഥുന്‍ ജെഎസ്, റോഷന്‍ ഷാനവാസ്, പൂജ മോഹന്‍രാജ്, നീരജ രാജേന്ദ്രന്‍, ശ്രീജിത്ത് നായര്‍, തങ്കം മോഹന്‍ എന്നിവരാണ്  മറ്റുതാരങ്ങൾ.  തിയറ്ററുകളിൽ ഹൗസ്ഫുള്ളായി ചിത്രം പ്രദർശനം തുടരുകയാണ്.

Tags:    
News Summary - Vignesh Shivan reviews Fahadh Faasil Aavesham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.