തെലുങ്ക് പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട മലയാളി താരം- വിഡിയോ

 തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ. മലയാളത്തിലൂടെയാണ് വെള്ളിത്തിരയിൽ എത്തിയതെങ്കിലും തെലുങ്ക് പ്രേക്ഷകരുടെ ഇടയിൽ നടന് പ്രത്യേകം ആരാധകരുണ്ട്. വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ലക്കി ഭാസ്കർ ആണ്  ദുൽഖറിന്റെ ഏറ്റവും പുതിയ ചിത്രം. തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി എന്നിങ്ങനെ നാല് ഭാഷകളിലായി ഒരുങ്ങുന്ന ഒരു പാൻ ഇന്ത്യൻ സിനിമയാണിത്. ശ്രീകര സ്റ്റുഡിയോസാണ് ചിത്രം അവതരിപ്പിക്കുന്നത്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത്  ലക്കി ഭാസ്കർ  ലൊക്കേഷനിൽ നിന്നുള്ള  ദുൽഖറിന്റെ വിഡിയോയാണ്. നടനെ കാണാൻ  നൂറോളം പേരാണ്  ഹൈദരാബാദിലെ വിമൻസ് കോളജിൽ എത്തിയത്. വാഹനത്തിന്  ചുറ്റും തടിച്ചു കൂടിയ ആരാധകരിൽ നിന്നും വളരെ പ്രയാസപ്പെട്ടാണ് ദുൽഖർ ചിത്രീകരണ സ്ഥലത്ത് എത്തിയത്. ലൊക്കേഷനിൽ നിന്നുള്ള  വിഡിയോയും ചിത്രങ്ങളും  ഇൻറർനെറ്റിൽ വൈറലാണ്.

2022 പുറത്തിറങ്ങിയ സീതാ രാമത്തിന് ശേഷം പുറത്തിറങ്ങുന്ന ദുൽഖറിന്റെ തെലുങ്ക് ചിത്രമാണ് ലക്കി ഭാസ്കർ. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ വൈറലായിരുന്നു. ഫോർച്യൂൺ ഫോർ സിനിമാസിൻ്റെ ബാനറിൽ സായ് സൗജന്യയും സിത്താര എൻ്റർടെയ്ൻമെൻസിൻ്റെ ബാനറിൽ സൂര്യദേവര നാഗ വംശിയും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം നിർമിക്കുന്നത്.

ബാങ്ക് കാഷ്യറുടെ വേഷത്തിൽ ദുൽഖർ ചിത്രത്തിലെത്തുന്നത്. 90-കളിലെ ബോംബെയിലെ സാമ്പത്തിക പ്രതിസന്ധിയുടെ സമയത്ത് ഒരു കാഷ്യറുടെ ജീവിതം കടന്നുപോവുന്ന പ്രതിസന്ധികളെയാണ് ദൃശ്യാവിഷ്ക്കരിക്കുന്നത്. മീനാക്ഷി ചൗധരിയാണ് ചിത്രത്തിലെ നായിക. ദേശീയ അവാർഡ് ജേതാവായ സംഗീത സംവിധായകൻ ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന് സംഗീതം പകരുന്നത്. ഛായാഗ്രഹണം: നിമിഷ് രവി, ചിത്രസംയോജനം: നവിൻ നൂലി, പിആർഒ: ശബരി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

കിങ് ഓഫ് കൊത്തയാണ് ദുല്‍ഖറിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത മലയാള സിനിമ. അഭിലാഷ് ജോഷി സംവിധാനം ചെയ്ത ചിത്രം പാന്‍ ഇന്ത്യന്‍ റിലീസ് ആയിട്ടായിരുന്നു പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്.

Tags:    
News Summary - Video: Dulquer Salmaan Gets Mobbed By Hundreds Of Fans At Lucky Baskhar Sets In Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.