Posted On
date_range Updated On
date_range സുധ ചന്ദ്രന്‍റെ പിതാവും നടനുമായ കെ.ഡി. ചന്ദ്രൻ അന്തരിച്ചു
മുംബൈ: അഭിനേത്രിയും നർത്തകയുമായ സുധ ചന്ദ്രന്‍റെ പിതാവും നടനുമായ കെ.ഡി. ചന്ദ്രൻ അന്തരിച്ചു. ഹൃദയാഘാതം മൂലം മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 86 വയസായിരുന്നു.
മറവി രോഗം മൂലം മേയ് 12നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 'ഹം ഹേ രഹി ഹേ പ്യാർ കേ' എന്ന ചിത്രത്തിൽ ജൂഹി ചൗളയുടെ പിതാവായി അഭിനയിച്ച വേഷം ശ്രദ്ധിക്കപ്പെട്ടിരുന്നു.
തേരേ മേരേ സപ്നേ, ജബ് പ്യാർ കിസിസെ ഹോത്താ ഹേ, ചൈന ഗേറ്റ്, പുകാർ, ഹർ ദിൽ ജോ പ്യാർ കരേഗ, ശരാരത്, കോയ് മിൽ ഗയ എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ടി.വി പരമ്പരയായ ഗുൽമോഹറിലും അഭിനയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.