'സിബിഐ ഫോർ എസ്​എസ്​ആർ' ക്യാമ്പയിനിൽ അണിചേർന്ന്​ കൂടുതൽ ബോളിവുഡ്​ താരങ്ങൾ

ന്യൂഡൽഹി: ബോളിവുഡ്​ താരം സുശാന്ത്​ സിങ്​ രാജ്​പുതിൻെറ മരണവുമായി ബന്ധപ്പെട്ട കേസ്​ സി.ബി.​െഎക്ക്​ കൈമാറണമെന്ന ആവശ്യവുമായി സമൂഹ മാധ്യമങ്ങളിൽ ക്യാമ്പയിൻ ശക്തിപ്രാപിക്കുകയാണ്​. നിരവധി ബോളിവുഡ്​ താരങ്ങളും അന്വേഷണം സി.ബി.​െഎയെ ഏൽപ്പിക്കാനായി ആവശ്യപ്പെടുകയുണ്ടായി. മുൻനിര നടൻ വരുൺ ധവാനും 'സിബി​െഎ ഫോർ എസ്​.എസ്​.ആർ' എന്ന ഹാഷ്​ടാഗുമായി രംഗത്തെത്തിയിരിക്കുകയാണ്​​.​




സിബി​െഎ അന്വേഷണം വേണമെന്ന്​ ആവശ്യപ്പെട്ട് സുശാന്തി​െൻറ സഹതാരമായിരുന്ന കൃതി സനനും മുൻ കാമുകി അങ്കിത ലോഖാൻഡെയും ഇൻസ്റ്റഗ്രാമിൽ പോസ്റ്റുകൾ ഇട്ടതിന്​ പിന്നാലെയാണ്​ വരുൺ ധവാനും സമാന ആവശ്യവുമായി എത്തിയത്​. 'ആഗസ്​ത്​ 15ാം തീയതി രാവിലെ പത്ത്​ മണിക്ക്​ എല്ലാവരും കൈകൂപ്പി കൊണ്ടുള്ള ചിത്രം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്​ ചെയ്ത്​ 'ഗ്ലോബൽ പ്രെയേഴ്​സ്​ ഫോർ എസ്​.എസ്​.ആർ' ഹാഷ്​ടാഗ്​ എന്ന ക്യാമ്പയിനിൽ പങ്കാളികളാവുക. -അങ്കിത ഇൻസ്റ്റയിൽ കുറിച്ചു.

പരിണീതി ചോപ്ര, കങ്കണ റണാവത്​ എന്നീ താരങ്ങളും സുശാന്തിന്​ നീതി വേണമെന്ന ആഹ്വാനവുമായി എത്തിയിരുന്നു. 'സുശാന്ത്​ സിങ്​ രാജ്​പുതിൻെറ മരണത്തിൽ ഞങ്ങൾ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്നു. സത്യം അറിയാൻ ഞങ്ങൾ അർഹരാണ്​.' കങ്കണ ട്വിറ്ററിൽ പോസ്റ്റ്​ ചെയ്​ത വിഡിയോയിൽ പറഞ്ഞു. സുശാന്തിൻെറ മരണത്തിന്​ ശേഷം നിരവധി വിവാദപ്രസ്​താവനകളും താരം നടത്തുകയുണ്ടായി.

സുശാന്തിൻെറ മരണം സി.ബി.ഐ അന്വേഷിക്കുന്നതിനെതിരെ മഹാരാഷ്​ട്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്​മൂലം നൽകിയിരുന്നു. അന്വേഷണം നടപടിക്രമങ്ങൾക്കും​ ഫെഡറൽ തത്വങ്ങൾക്കും വിരുദ്ധമാണെന്നായിരുന്നു സർക്കാരിൻെറ വാദം. ബിഹാർ സർക്കാരിൻെറ ആവശ്യപ്രകാരം കേസ്​ സി.ബി.ഐ ഏറ്റെടുത്തിരുന്നു.

Tags:    
News Summary - Varun Dhawan Joins Actors Demanding CBI Probe In Sushant Rajput's Death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.