ഉണ്ണി മുകുന്ദന്റെ ഗന്ധർവൻ ലുക്ക്; നടന്റെ പ്രതികരണം...

മാളികപ്പുറം എന്ന ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണ് ഗന്ധർവ ജൂനിയർ. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായിട്ടാണ് പ്രദർശനത്തിനെത്തുന്നത്.

ചിത്രത്തിന്റെ ഫാൻ മെയ്ഡ് പോസ്റ്റർ ഉണ്ണി മുകുന്ദൻ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ഞാൻ ഗന്ധർവൻ സിനിമയിലേത് പോലെ കിരീടം ധരിച്ചുള്ള ചിത്രമാണ് പോസ്റ്റ് ചെയ്തത്. 

'ഈ എഡിറ്റ് ഇഷ്ടമായി. എന്നാല്‍ എന്റെ ഗന്ധര്‍വന്‍ വ്യത്യസ്തനാണ്. ‘നിങ്ങള്‍ ഗന്ധര്‍വ ജൂനിയര്‍ ആസ്വദിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നിങ്ങളുടെ ഈ പരിശ്രമത്തെ അഭിനന്ദിക്കുന്നു’.  ചിത്രത്തിനോടൊപ്പം ഉണ്ണി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

Tags:    
News Summary - Unni Mukundan Shares Fan Made Funy gandharva Jr Image

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.