ഇ.ഡി റെയ്ഡിൽ വിശദീകരണവുമായി ഉണ്ണി മുകുന്ദൻ

കൊച്ചി: നടനും നിര്‍മ്മാതാവുമായ ഉണ്ണി മുകുന്ദന്റെ ഓഫീസില്‍ നടന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡില്‍ വിശദീകരണവുമായി നടന്‍. മേപ്പടിയാന്‍ സിനിമയുടെ സാമ്പത്തിക സ്രോതസ്സിനെ കുറിച്ച് ആയിരുന്നു പരിശോധന നടത്തിയതെന്ന് ഉണ്ണി വ്യക്തമാക്കി. ഇതിൽ കൃത്യമായ തെളിവുകള്‍ നല്‍കിയിട്ടുണ്ടെന്നും നടന്‍ വ്യക്തമാക്കി.

ഇ.ഡി കൊച്ചി, കോഴിക്കോട് യൂണിറ്റുകള്‍ സംയുക്തമായിട്ടാണ് നടന്‍ ഉണ്ണി മുകുന്ദന്റെ ഒറ്റപ്പാലത്തെ ഓഫീസില്‍ പരിശോധന നടത്തിയത്. റെയ്ഡ് ഏകദേശം മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. ഉണ്ണിമുകുന്ദന്‍ നിര്‍മ്മിക്കുന്ന ആദ്യ ചിത്രം മേപ്പടിയാന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നടത്തിയ പണിമിടപാടുകളില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് റെയ്ഡ് എന്നായിരുന്നു ഇ.ഡിയുടെ വിശദീകരണം.

ഉണ്ണി മുകുന്ദന്‍ ആദ്യമായി നിർമിക്കുന്ന ചിത്രമാണ് മേപ്പടിയാൻ. ഉണ്ണി മുകുന്ദന്‍ തന്നെയാണ് ചിത്രത്തിലെ നായകൻ. ചിത്രം ജനുവരി 14 ന് റിലീസ് ചെയ്യുന്നു. കോട്ടയം, എറണാകുളം ജില്ലകളില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ മേപ്പടിയാന്‍ റിലീസ് കോവിഡ് പ്രതിസന്ധിയോടെയാണ് നീണ്ട് പോയത്. നവാഗതനായ വിഷ്ണു മോഹനാണ് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. 

Tags:    
News Summary - Unni Mukundan gives explanation in ED raid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.