യുവ നടന്മാരിൽ ശ്രദ്ധേയനായ റോഷൻ മാത്യു ബോളിവുഡിൽ സജീവമാകുന്നു. ജാൻവി കപൂറിനൊപ്പമാണ് റോഷന്റെ അടുത്ത ബോളിവുഡ് ചിത്രം. സുധാൻഷു സാരിയയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ഉലജ്ജ്’ യിലായിരിക്കും റോഷനെത്തുക. സഹതാരങ്ങൾക്കൊപ്പം റോഷൻ നിൽക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.
സിനിമയിൽ ഐ.എഫ്.എസ് ഉദ്യോഗസ്ഥയായിട്ടാണ് ജാൻവി വേഷമിടുക. മെയ് അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കുമെന്ന് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ജാൻവി കുറിച്ചു. ജംഗ്ലീ പിക്ക്ച്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിൽ ഗുൽഷൻ ദേവയ്യും പ്രധാന വേഷത്തിലെത്തുന്നു.ചിത്രത്തിന്റെ അനൗൺസ്മെന്റ് ഫൊട്ടൊസ് റോഷൻ തന്റെ സോഷ്യൽ മീഡിയ പ്രെഫൈലിലൂടെ പങ്കുവച്ചിട്ടുണ്ട്.
ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ‘നീലവെളിച്ചം’ ആണ് റോഷൻ അവസാനമായി അഭിനയിച്ച ചിത്രം. 1964 ൽ പുറത്തിറങ്ങിയ ‘ഭാർഗ്ഗവീ നിലയ’ത്തിന്റെ റീമേക്കായി തിയേറ്ററുകളിലെത്തിയ ചിത്രം സമ്മിശ്ര പ്രതികരണങ്ങളാണ് നേടിയത്. റീമ കല്ലിങ്കൽ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങൾ ചെയ്തത്.
‘ആനന്ദം’ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ റോഷൻ, അഞ്ജലി മേനോൻ സംവിധാനം ചെയ്ത ‘കൂടെ’യിലൂടെയാണ് ശ്രദ്ധേയനായത്. ‘ചോക്ക്‌ഡ്’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ റോഷൻ, ആലിയ ഭട്ട് ചിത്രം ഡാർലിങ്ങ്സിലൂടെ ഹിന്ദി സിനിമാലോകത്തുംമികച്ച പ്രകടനം കാഴ്ച്ചവച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.