എഴുപതി​െൻറ നിറവിൽ താരസൂര്യൻ; കിടിലൻ മാഷപ്​ വിഡിയോയുമായി ആരാധകൻ

പതിവുതെറ്റിച്ചില്ല... മലയാളത്തി​െൻറ മഹാനട​െൻറ ഏറ്റവും വിശേഷപ്പെട്ട ദിനത്തിന്​ മുന്നോടിയായി കിടിലൻ മാഷപ്​ വിഡിയോയുമായി ആരാധകനായ ലി​േൻറാ കുര്യനെത്തി. സെപ്​തംബർ ഏഴാം തീയതി ത​െൻറ രാജകീയമായ 70-ാം പിറന്നാൾ ആഘോഷിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടിക്ക്​ പത്ത്​ മിനിറ്റ്​ ദൈർഘ്യമുള്ള പിറന്നാൾ ദിന പ്രത്യേക മാഷപ്​ വിഡിയോയാണ്​ ലി​േൻറാ ഒരുക്കിയത്​. അതിൽ താരസൂര്യൻ അനശ്വരമാക്കിയ എണ്ണമറ്റ കഥാപാത്രങ്ങളാണ്​ കടന്നുവരുന്നത്​.

മമ്മൂട്ടിയുടെ ജനനം മുതലുള്ള വിശേഷങ്ങളിൽ തുടങ്ങി അദ്ദേഹം ചെയ്​ത ഒാരോ കഥാപാത്രങ്ങളെയും അതിമനോഹരമായി കോർത്തിണക്കി ഒപ്പം പ്രമുഖർ മമ്മൂട്ടിയെ കുറിച്ച്​ പറയുന്ന വാക്കുകൾ ചേർത്തുവെച്ച്​ ഗംഭീരമായ പശ്ചാത്തല സംഗീതത്തി​െൻറ അകമ്പടിയോടെയാണ്​ വീഡിയോ ഒരുക്കിയിരിക്കുന്നത്​. അഞ്ച്​ മണിക്കൂറുകൾ കൊണ്ട്​ ഒന്നര ലക്ഷത്തിലധികം കാഴ്​ച്ചക്കാരെയാണ്​ വിഡിയോ സ്വന്തമാക്കിയത്​. 

Full View

Tags:    
News Summary - Tribute to MAMMOOTTY The Greatest Birthday Special Mashup by Linto Kurian

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.