Posted On
date_range Updated On
date_range ബോക്സ് ഓഫീസ് തല്ലിത്തകര്‍ത്ത് ടൊവിനോയുടെ തല്ലുമാല; 31 കോടിയിൽ...
തിയറ്ററുകൾ ആഘോഷമാക്കുകയാണ് ടൊവിനോ തോമസിന്റെ തല്ലുമാല. ആഗസ്റ്റ് 12ന് റിലീസ് ചെയ്ത ചിത്രം മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ്. ഇപ്പോഴിതാ 31കോടി കളക്ഷൻ നേടിയിരിക്കുകയാണ് ചിത്രം. നടന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റിലേക്കാണ് തല്ലുമാല കുതിക്കുന്നത്.
ഖാലീദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം ഒന്നാന്തരം തല്ലിലൂടെയാണ് പ്രേക്ഷകരുടെ മനസിൽ ഇടം നേടിയത്. മണവാളൻ വസീമായി ടൊവിനോ എത്തിയപ്പോൾ ബീപാത്തുവായത് കല്യാണി പ്രിയദർശനാണ്. ഇരുവരും ആദ്യമായി ഒന്നിച്ച ചിത്രം കൂടിയാണിത്. ടൊവിനോക്കും കല്യാണിക്കും പുറമെ ഷൈൻ ടോം ചാക്കോ, ലുക്മാൻ അവറാൻ, ചെമ്പൻ വിനോദ് ജോസ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മുഹ്സിന്‍ പരാരി, അഷ്റഫ് ഹംസ എന്നിവരാണ് തല്ലുമാലയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.