ചുവരിൽ മമ്മൂട്ടിയും കമൽ ഹാസനും; 'തുടരും' അറൈവൽ ടീസർ

മോഹന്‍ലാല്‍-ശോഭന താരജോഡി വീണ്ടും ഒന്നിക്കുന്ന ചിത്രമായ 'തുടരും' തിയറ്ററുകളിൽ എത്താൻ ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ അറൈവൽ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ടീസർ സംവിധായകൻ തരുൺ മൂർത്തി സമൂഹമാധ്യമത്തിൽ പങ്കുവെച്ചു.

37 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ടീസർ രജപുത്ര ഫിലിംസാണ് പുറത്തു വിട്ടത്. കണ്ണാടിയിൽ നോക്കി താടി വെട്ടുന്ന ഷൺമുഗത്തോട് (മോഹൻലാൽ) ഭാര്യ (ശോഭന) ‘ആ താടിയിൽ തൊട്ടാൽ കൈ ഞാൻ വെട്ടും’ ആ താടി അവിടെയിരുന്നാൽ ആർക്കാ പ്രശ്നം” എന്ന് ചോദിക്കുന്നുണ്ട്. ഇവരുടെ വീടിന്‍റെ ചുവരിൽ മമ്മൂട്ടിയുടേയും, കമൽ ഹാസന്റെയും കൂടെ ഷൺമുഗം നിൽക്കുന്ന പഴയ ചിത്രങ്ങൾ തൂക്കിയിരിക്കുന്നതും കാണാം.

മോഹന്‍ലാലിന്റെ കരിയറിലെ 360-മത്തെ സിനിമയാണിത്. 21 വർഷങ്ങൾക്ക് ശേഷം മോഹന്‍ലാലും ശോഭനയും വീണ്ടും ജോഡിയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് ചിത്രത്തിൽ മോഹന്‍ലാല്‍ എത്തുന്നത്. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത്ത് ആണ് ചിത്രം നിര്‍മിക്കുന്നത്. തരുണ്‍ മൂര്‍ത്തിയും കെ. ആര്‍ സുനിലും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.

ബിനു പപ്പു,മണിയൻപിള്ള രാജു, ഫർഹാൻ ഫാസിൽ, ഇർഷാദ് അലി, കൃഷ്‌ണ പ്രഭ, തോമസ് മാത്യു, അമൃത വർഷിണി, അബിൻ ബിനോ, ഷൈജു അടിമാലി തുടങ്ങിയവരും മറ്റ് സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Tags:    
News Summary - thudarum arraival teaser

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.