ജോഷി വള്ളിത്തല കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ച് സംവിധാനം ചെയ്ത ചിത്രമാണ് തിരുത്ത്. ചിത്രം മാർച്ച് 21 ന് തിയേറ്ററുകളിൽ എത്തും. എ.എം. കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീരേഖ അനിലാണ് ചിത്രം നിർമിക്കുന്നത്.
ശാന്തമായ, എന്നാൽ വന്യമൃഗശല്യമുള്ള ഗ്രാമത്തിലേക്ക് താമസം മാറി വരുന്ന ഒരു കുടുംബം. അവിചാരിതമായി അവരുടെ ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പ്രതിസന്ധി, ആ ഗ്രാമത്തിന്റെ ആകെ വിപത്തായി മാറുന്നതും നാടാകെ അതിനെതിരെ പൊരുതുന്നതും ഗ്രാമത്തിന്റെ വിശുദ്ധി കാത്തു സൂക്ഷിക്കുന്നതുമാണ് കഥാസാരം. കണ്ണൂർ ജില്ലയുടെ മലയോര കുടിയേറ്റ മേഖലയായ ഇരിട്ടി-പടിയൂർ ഗ്രാമത്തിലെ വിവിധ മേഖലകളിലാണ് കഥ നടക്കുന്നത്.
അലൻസാജ്, നിമിഷ റോയ്‌സ് വെള്ളപ്പള്ളിയിൽ, ഹൃദ്യ സന്തോഷ്, നിരാമയ്, പ്രശാന്ത് പടിയൂർ, യദുകൃഷ്ണ, സഗൽ എം.ജോളി, രാജൻ ചിറമ്മൽ, മുകുന്ദൻ പി. വി എന്നിവരാണ് ചിത്രത്തിൽ അഭിനയിക്കുന്നത്. മനു ബെന്നി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ്, ബി.ജി.എം, ടൈറ്റിൽ ഡിസൈനിങ് എന്നിവ ചെയ്തിരിക്കുന്നത് സുബിൻ മാത്യുവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.