​'എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട് ഇവർ തഴയപ്പെട്ടു കൂടാ'; ഗുസ്തിതാരങ്ങളെ പിന്തുണച്ച് ടോവിനോ

കോഴിക്കോട്: ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി എം.പിയുമായ ബ്രിജ് ഭൂഷൻ സിങ്ങിനെതിരെ സമരം നടത്തുന്ന ഗുസ്തി താരങ്ങളെ പിന്തുണച്ച് നടൻ ടോവിനോ തോമസ്. ഇൻസ്റ്റഗ്രാമിലെഴുതിയ കുറിപ്പിലാണ് ടോവിനോ ഗുസ്തി താരങ്ങളെ പിന്തുണച്ച് രംഗത്തെത്തിയത്. എതിർപക്ഷത്ത് നിൽക്കുന്നവർ ശക്തരായത് കൊണ്ട് കായികതാരങ്ങൾക്ക് നീതി ലഭിക്കാതെ പോയികൂടായെന്ന് ടോവിനോ പറഞ്ഞു.

അന്താരാഷ്ട്ര കായിക വേദികളിൽ നമ്മുടെ യശ്ശസ് ഉയർത്തി പിടിച്ചവരാണ് കായിക താരങ്ങൾ. ഒരു ജനതയുടെ മുഴുവൻ പ്രതീക്ഷകൾക്ക് വിജയത്തിന്റെ നിറം നൽകിയവർ. ആ പരിഗണനയൊന്നും വേണ്ട പക്ഷേ സാധാരണക്കാരന് ലഭിക്കുന്ന നീതി ഗുസ്തി താരങ്ങൾക്കും കിട്ടണമെന്ന് ടോവിനോ പറഞ്ഞു.

കഴിഞ്ഞ ദിവസം ഗുസ്തി താരങ്ങളുടെ സമരത്തിനിടെ നാടകീയമായ സംഭവങ്ങളാണ് അരങ്ങേറിയത്. ബ്രിജ് ഭൂഷൻ സിങ്ങിനെതിരെ നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ച് ഗുസ്തി താരങ്ങൾ തങ്ങൾക്ക് ലഭിച്ച മെഡലുകൾ ഗംഗയിൽ ഒഴുക്കുന്നതിനായി ഹരിദ്വാറിൽ എത്തിയിരുന്നു. തുടർന്ന് കർഷക നേതാക്കൾ എത്തിയാണ് ഗുസ്തി താരങ്ങളെ പിന്തിരിപ്പിച്ചത്. അഞ്ച് ദിവസത്തിനകം പ്രശ്നപരിഹാരമുണ്ടാക്കാമെന്നായിരുന്നു ഗുസ്തിതാരങ്ങൾക്ക് കർഷക നേതാക്കൾ നൽകിയ വാഗ്ദാനം.



Tags:    
News Summary - 'They are not defeated because those who stand on the opposite side are strong'; Tovino in support of wrestlers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.