Posted On
date_range Updated On
date_range ഒറ്റയടിക്ക് 140 കിലോ ഭാരം ഉയർത്തി പൃഥ്വിരാജ്; വീഡിയൊ വൈറൽ
നടൻ പൃഥ്വിരാജ് മികച്ച ശാരീരിക ക്ഷമത കാത്തുസൂക്ഷിക്കുന്നതിന് പേരുകേട്ടയാളാണ്. മസിൽ കൂട്ടിയും കുറച്ചുമൊക്കെ ഇദ്ദേഹം സിനിമകളിൽ പ്രത്യക്ഷപ്പെടാറുമുണ്ട്. ചില സിനിമകൾക്കായി ശരീരഭാരം വല്ലാതെ കുറക്കുന്നതും പതിവാണ്.
ജിമ്മിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും അദ്ദേഹം നിരന്തരമായി പങ്കുവക്കാറുണ്ട്. ഇത്തരത്തിൽ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ജിമ്മിൽ നിൽക്കുന്ന പൃഥ്വി 140 കിലോ ഭാരം ഉയർത്തുന്നതാണ് വീഡിയോയിൽ കാണുന്നത്.
വെയ്റ്റ് ലിഫ്റ്റിങ്ങിലെ ഡെഡ് ലിഫ്റ്റ് രീതിയിലാണ് ഭാരം ഉയർത്തുന്നത്. ഇരു കൈകളും ഉപയോഗിച്ച് ഭാരം വലിച്ചുയർത്തുന്നതാണ് ഡെഡ്ലിഫ്റ്റിലെ രീതി. പോസ്റ്റ് ആരാധകൾ ഏറ്റെടുത്തതോടെ വൈറലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.