ആരാധകമനസിൽ ഇടം പിടിച്ച്​ 'മാലിക്കിലെ' ഈ പാട്ട്​

ജൂലൈ 15ന് ആമസോൺ പ്രൈമിൽ​ പ്രീമിയർ ചെയ്യുന്ന ഫഹദ് ഫാസിൽ ചിത്രം മാലിക്കി​ലെ ആദ്യഗാനത്തിന്‍റെ വിഡിയോ ​ പുറത്ത്​ വിട്ടു. തീരമെ എന്ന ഗാനമാണ്​ പുറത്ത്​ വന്നിരിക്കുന്നത്​. നേരത്തെ  ലിറിക്കൽ ടീസർ പുറത്ത്​ വന്നിരുന്നു.സുഷിൻ ശ്യാമാണ്​ ചിത്രത്തിന്‍റെ സംഗീതമൊരുക്കിയിരിക്കുന്നത്​.

കെ.എസ്​ ചിത്രയും സൂരജ്​ സന്തോഷുമാണ്​ സിനിമക്ക്​ വേണ്ടി ഗാനം ആലപിച്ചിരിക്കുന്നത്​. ആസ്വാദകരിൽ നിന്ന്​ മികച്ച പ്രതികരണമാണ്​ ഗാനത്തിന്​ ലഭിച്ചിരിക്കുന്നത്​.  അൻവർ അലിയാണ്​ ഗാനത്തിന്‍റെ വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്​.

മലയാള സിനിമാരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഫഹദ് ഫാസില്‍ - നിമിഷ സജയൻ ചിത്രം മഹേഷ് നാരായണനാണ്​ സംവിധാനം. സംവിധാനത്തിനൊപ്പം തിരക്കഥയും എഡിറ്റിംഗും അ​ദ്ദേഹം ​തന്നെയാണ്​ നിർവഹിച്ചിരിക്കുന്നത്​. 

ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, നിമിഷ സജയന്‍, പതിനെട്ടാം പടിയിലൂടെ ശ്രദ്ധേയനായ ചന്ദുനാഥ് എന്നിവരും മാലിക്കിലുണ്ട്. ടേക്ക് ഓഫിന് ശേഷം സാനു ജോണ്‍ വര്‍ഗീസ് മഹേഷ് നാരായണന് വേണ്ടി ഫ്രെയിമുകള്‍ ഒരുക്കുന്ന ചിത്രം കൂടിയാണ്​ ഇത്​. 

Full View



Tags:    
News Summary - Theerame Video Song

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.