'വന്നത് മുഴുവൻ ചെറിയ തുകകൾ; മമധർമക്ക് ഇനിയും പണം വേണം' -അലി അക്ബർ

കോഴിക്കോട്: മമധർമയുടെ ബാനറിൽ സംഘ്പരിവാർ അനുകൂലി അലി അക്ബർ സംവിധാനം ചെയ്യുന്ന ചിത്രമായ 1921 പുഴ മുതൽ പുഴ വരെയുടെ ചിത്രീകരണത്തിന് ഇനിയും തുക ആവശ്യമാണെന്ന് സംവിധായകൻ. ഇതുവരെ ലഭിച്ചതിലേറെയും ചെറിയ തുകയാണ്. വലിയ തുകകൾ കുറവാണ്. ധനസമാഹരണം വേണ്ടവിധത്തിൽ നടന്നിട്ടില്ലെന്നും അലി അക്ബർ ഫേസ്ബുക് ലൈവിൽ പറഞ്ഞു.

കോടിക്കണക്കിനാളുകൾ സിനിമ കാണും. കോടിക്കണക്കിനാളുകൾക്ക് വേണ്ടി ലക്ഷക്കണക്കിനാളുകൾ നിർമിക്കുന്ന ചിത്രമാണിത്. സാധാരണ ജനങ്ങള്‍ തന്ന ചെറിയ തുകയുടെ ബലത്തിലാണ് ഈ സിനിമ മുന്നോട്ട് പോകുന്നത്.

സിനിമയുടെ ആദ്യ ഷെഡ്യൂള്‍ വയനാട്ടില്‍ പൂര്‍ത്തിയായി. തെരഞ്ഞെടുപ്പിന് ശേഷം മാത്രമെ ഇനി രണ്ടാമത്തെ ഷെഡ്യൂള്‍ ആരംഭിക്കുകയുള്ളൂ. മികച്ച പ്രതികരണമാണ് അഭിനേതാക്കളും ലൊക്കേഷനിലെ നാട്ടുകാരും നൽകുന്നത്. നിരവധി പേർ അവസരം ചോദിച്ചിട്ടുണ്ട്. എല്ലാവർക്കും അവസരം നൽകാൻ കഴിയുന്നില്ലെന്നതാണ് വിഷമം.

1921ലെ മലബാർ സമരത്തിന്‍റെ യഥാർഥ ചരിത്രമെന്ന് അവകാശപ്പെട്ടാണ് അലി അക്ബർ 'പുഴ മുതൽ പുഴ വരെ' സംവിധാനം ചെയ്യുന്നത്. മമധർമ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ നിർമിക്കുന്ന സിനിമക്കായി ഉദാരമായി സംഭാവന ചെയ്യാൻ സമൂഹമാധ്യമങ്ങളിലൂടെ സംവിധായകൻ പലതവണ അഭ്യർഥിച്ചിരുന്നു. സിനിമയുടെ നിര്‍മാണം നിര്‍വ്വഹിക്കുന്ന അലി അക്ബറിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച മമധര്‍മ്മക്ക് ഒരു കോടിക്ക് മുകളില്‍ രൂപയാണ് ഇത് വരെ നിര്‍മാണത്തിനായി ലഭിച്ചത്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന 'വാരിയംകുന്നന്‍' എന്ന സിനിമ സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സംവിധായകന്‍ അലി അക്ബര്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ വില്ലനാക്കി സിനിമ ഒരുക്കുന്ന കാര്യം പ്രഖ്യാപിച്ചത്.

Tags:    
News Summary - The whole came in small sums; Mamadharma still needs money '

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.