'ആടുജീവിതം' രണ്ടാംഘട്ട ചിത്രീകരണം സഹാറ മരുഭൂമിയിൽ തുടങ്ങി

കോവിഡ് ആദ്യ ഘട്ട ​ലോക് ഡൗണിൽ ജോർദാൻ മരുഭൂമിയിൽനിന്ന് നാട്ടിലേക്ക് മടങ്ങനാവാതെ കുടുങ്ങിപ്പോയ നടൻ പൃഥ്വിരാജിന്റെയും അണിയറ പ്രവർത്തകരുടെയും ദുരവസ്ഥ മാധ്യമങ്ങളിൽ വലിയ വാർത്ത ആയിരുന്നു. 'ആടുജീവിതം' എന്ന സിനിമയുടെ ഷൂട്ടിങ് വേള ആയിരുന്നു അത്.

കോവിഡ് തീർത്ത ഇടവേളക്കു ശേഷം ആടു ജീവിത്തിന്റെ ചിത്രീകരണം വീണ്ടും പുരോഗമിക്കുകയാണ്. സഹാറ മരുഭൂമിയിൽ നിന്നുള്ള ആദ്യ വിഡിയോ നടൻ പൃഥ്വിരാജ് സുകുമാരൻ പങ്കുവെക്കുകയും ചെയ്തു. സിനിമയുടെ അടുത്ത ഘട്ട ചിത്രീകരണത്തിന്റെ ഭാഗമായാണ് പൃഥ്വിരാജ് അൾജീരിയയിൽ എത്തിയത്.

 


അടുത്ത നാൽപ്പത് ദിവസത്തോളം സഹാറ മരുഭൂമിയിലായിരിക്കുമെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. ഇനി ജൂണിലാകും പൃഥ്വിയുടെ മടങ്ങി വരവ്. മാർച്ച് 31നാണ് താരം അൾജീരിയയിലേക്കു പോയത്. സിനിമ ആസ്വാദകരെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസ്സിയുടെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനാവുന്ന ആടുജീവിതം.

സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്. സിനിമക്കായി ശരീരഭാരം കുറച്ചതിന്റെ കഷ്ടപ്പാടുകൾ അടുത്തകാലത്ത് ഒരഭിമുഖത്തിൽ പൃഥ്വി തുറന്നു പറഞ്ഞിരുന്നു.

ശരീരത്തിന് മാറ്റം വേണമെന്ന് ആടുജീവിതം എന്ന സിനിമക്ക് വേണ്ടി 2008ൽ കമ്മിറ്റ് ചെയ്യുമ്പോൾ തന്നെ എനിക്കറിയാമായിരുന്നു. അത് ഞാൻ ചെയ്തു. അതുപോലെ ഇനി ഒരു സിനിമക്ക് വേണ്ടിയും ഞാൻ ചെയ്യില്ല എന്ന് തീരുമാനിച്ചതാണ്. കാരണം, എന്റെ ശരീരത്തെ വീണ്ടും അത് പോലെയാക്കുക എന്നത് അസാധ്യമാണ്. നടൻ പറഞ്ഞു. മോഹൻലാലുമായി ചേർന്ന് അഭിനയിച്ച ബ്രോ ഡാഡിയാണ് നടന്റെതായി അവസാനം ഇറങ്ങിയ സിനിമ. 

Tags:    
News Summary - The second phase of the filming of 'Aadu Jeevitham' began in the Sahara Desert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.