'ദി അദർ ​സൈഡ്​' ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

കൊച്ചി: സാകോൺ മീഡിയയുടെ ഹ്രസ്വചിത്രം 'ദി അദർ ​സൈഡി'ന്‍റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. 'The Countdown Begins to Reveal the Otherside' എന്ന ശീർഷകത്തോടെ മൂന്ന്​ വ്യത്യസ്ത പോസ്റ്ററുകളാണ്​ പുറത്തിറങ്ങിയത്​. ക്യാപ്​റ്റൻ, വെള്ളം, മേരീ ആവാസ്​ സുനൊ എന്നീ ചിത്രങ്ങളുടെ സംവിധായകൻ ജി. പ്രജേഷ്​ സെൻ, കോസ്​റ്റ്യൂം ഡിസൈനറും 'മേരീ ആവാസ്​ സുനൊ' കോ-പ്രൊഡ്യൂസറുമായ ആൻ സരിഗ, ഗാനരചയിതാവ്​ നിധീഷ്​ നടേരി തുടങ്ങിയവർ ഫേസ്​ ബുക്കിൽ പോസ്റ്റർ പങ്കുവെച്ചു. പുതിയ കാലഘട്ടത്തിലെ ഗൗരവമേറിയ വിഷയമാണ്​ ചിത്രത്തിന്‍റെ പ്രമേയമെന്ന്​ സംവിധായകൻ അൻസാർ നെടുമ്പാശ്ശേരി ഫേസ്​ബുക്കിൽ കുറിക്കുന്നു.

നിർമാതാവു കൂടിയായ ഷിഹാബ്​ സാകോണിന്‍റെ കഥയ്ക്ക്​ അസോസിയേറ്റ്​ ഡയറക്ടർ എം. കുഞ്ഞാപ്പ തിരക്കഥയെഴുതി. നൗഷാദ്​ ഷെരീഫ്​ ആണ്​ ഛായാഗ്രഹണം.കലാസംവിധാനം: റഹ്​മാൻ ഡിസൈൻ, ചിത്രസംയോജനം: രാജീവ്​ രാമചന്ദ്രൻ, സംഗീതം: ഷിയാദ്​ കബീർ, സ്റ്റിൽസ്​: ഷാജി വർണം, പ്രൊഡക്​ഷൻ കൺട്രോളർ: നിസാർ വാരാപ്പുഴ, പ്രൊഡഷ്​ഷൻ എക്സിക്യൂട്ടീവ്​: കെ.എ. നജീബ്​. കാമറ സഹായികൾ: രോഹിത്​ കിഷോർ, അഖിൽ കൃഷ്​ണനാഥൻ, അനന്ദു, നിഥിൻ പ്രദീപ്​, ആർട്ട്​ സഹായി: മുഹമ്മദ്​ നിഹാൽ, ക്രിയേറ്റീവ്​ സപ്പോർട്ട്​: അൻസാർ പള്ളിപ്പുറം, പോസ്റ്റർ & പബ്ലിസിറ്റി ഡിസൈൻ: എം. കുഞ്ഞാപ്പ എന്നിവരാണ്​ മറ്റു അണിയറ പ്രവർത്തകർ.

ജനുവരി 15ന്​ ചിത്രം റിലീസ്​ ചെയ്യും.

Tags:    
News Summary - The poster titled 'The Other Side' has been released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.