സീതാരാമത്തിന് ശേഷം തിയറ്ററുകളിൽ എത്തുന്ന ദുൽഖർ സൽമാൻ ചിത്രമാണ് 'ചുപ്: റിവഞ്ച് ഓഫ് ദ ആർട്ടിസ്റ്റ്'. നടന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണിത്.
സെപ്റ്റംബർ 23ന് തിയറ്ററുകളിൽ എത്തുന്ന ചുപിന്റെ സ്പെഷ്യൽ പ്രിവ്യൂ ടിക്കറ്റുകൾ വിറ്റു തീർന്നിരിക്കുകയാണ്. ടിക്കറ്റ് ബുക്കിങ് ഓപ്പണായി പത്ത് മിനിട്ടിനുള്ളിലാണ് ടിക്കറ്റുകൾ വിറ്റുതീർന്നത്. അണിയറപ്രവർത്തകരാണ് ഇതുസംബന്ധമായ വാർത്ത പുറത്ത് വിട്ടിരിക്കുന്നത്.
സാധാരണയിൽ നിന്ന് വ്യത്യസ്തമായി പ്രേക്ഷകരെ ഉൾപ്പെടുത്തി കൊണ്ടാണ് പ്രിവ്യൂ ഷോ അണിയറപ്രവർത്തകർ സംഘടിപ്പിക്കുന്നത്. സാധാരണ അണിയറപ്രവർത്തകരും സിനിമ മേഖലയിലെ പ്രമുഖരുമാണ് പ്രിവ്യൂ ഷോക്ക് എത്തുന്നത്. എന്നാൽ ഇത്തവണ അതിന് മാറ്റം വരുത്തിയിരിക്കുകയാണ് ദുൽഖറും ചുപ് ടീമും.
മുംബൈ, അഹമ്മദാബാദ്, ലഖ്നൗ, ജയ്പൂർ, ബെംഗ്ലൂർ, പൂനെ, ചെന്നൈ, കൊച്ചി, കൊൽക്കത്ത ഹൈദരാബാദ് തുടങ്ങിയ നഗരങ്ങളിലാണ് പ്രിവ്യൂ ഷോ സംഘടിപ്പിക്കുന്നത്.
ആർ. ബാൽകി സംവിധാനം ചെയ്യുന്ന ചുപിൽ ദുൽഖറിനോടൊപ്പം സണ്ണി ഡിയോൾ, ശ്രേയ ധന്വന്തർ, പൂജ ഭട്ട് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.