മലയാളത്തിലെ ആദ്യ ഒ.ടി.ടി ആയി ചരിത്രം കുറിച്ച 'സൂഫിയും സുജാതയും' എന്ന ചിത്രത്തിലെ സൂഫിയായെത്തി പ്രേക്ഷകഹൃദയങ്ങളിലിടം നേടിയ ദേവ് മോഹൻ ജിജു അശോകൻ്റെ "പുള്ളി" എന്ന പുതിയ ചിത്രത്തിലൂടെ ജയിൽപുള്ളിയാകുന്നു.
ഉറുമ്പകൾ ഉറങ്ങാറില്ല,പ്രേമസൂത്രം എന്നീ ചിത്രങ്ങൾക്കുശേഷം കമലം ഫിലിംസിൻ്റെ ബാനറിൽ ടി ബി രഘുനാഥൻ നിർമ്മിച്ച് ജിജു അശോകൻ സംവിധാനം ചെയ്യുന്ന ചിത്രം റിലീസിനൊരുങ്ങുകയാണ്. ഇതിന് മുന്നോടിയായി ദുൽഖർ സൽമാനാണ് ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി.
ദേവ്മോഹൻ്റെ ആദ്യ തിയറ്റർ റിലീസായ "പുളളി" ഫെബ്രുവരിയിലാണ് പ്രദർശനത്തിനെത്തുന്നത്. ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, സെന്തിൽ കൃഷ്ണ, വെട്ടുകിളി പ്രകാശ്, സുധി കോപ്പ, രാജേഷ് ശർമ്മ, ശ്രീജിത്ത രവി, വിജയകുമാർ, അബിൻ ബിനോ, പ്രതാപൻ, മീനാക്ഷി, ഇന്ദ്രജിത്ത് ജഗൻ, ടീനാ ഭാട്ടിയ, തുടങ്ങിയ ഒരുപിടി അഭിനേതാക്കൾ ദേവ് മോഹനൊപ്പം ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇതിനുപുറമേ കഴിവുറ്റ നിരവധി നാടകകലാകാരന്മാരും ചിത്രത്തിലുണ്ട്.
എഛായാഗ്രഹണം ബിനു കുര്യൻ. ഈ മ യൗ,ജല്ലിക്കെട്ട്,ചുരുളി തുടങ്ങിയ ചിത്രങ്ങൾക്ക് എഡിറ്റിംഗ് നിർവ്വഹിച്ച ദീപു ജോസഫാണ് ചിത്രസംയോജനം. സംഗീതം ബിജിബാൽ.കലാസംവിധനം പ്രശാന്ത് മാധവ്.രാക്ഷസൻ, സുരറൈ പോട്ര് എന്നീ തമിഴ് ചിത്രങ്ങൾക്ക് ത്രിൽസ് ഒരുക്കിയ വിക്കി മാസ്റ്ററാണ് 'പുളളി'യുടെ സംഘട്ടനരംഗങ്ങളൊരുക്കിയത്.വസ്ത്രാലങ്കാരം അരുൺ മനോഹർ.മേക്കപ്പ് അമൽ ചന്ദ്രൻ.പ്രൊഡക്ഷൻ കൺട്രോളർ ബിജു കെ തോമസ്. പി ആർ ഒ - എ എസ് ദിനേശ് , ആതിര ദിൽജിത്ത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.