അഡ്രിയൻ ബ്രോഡി
അക്കാദമി അവാർഡ് ജേതാവായ അഡ്രിയൻ ബ്രോഡിയുടെ അടുത്തിടെ പുറത്തിറങ്ങിയ 'ദി ബ്രൂട്ടലിസ്റ്റ്' ഈ മാസം ഇന്ത്യയിൽ റിലീസ് ചെയ്യും. മികച്ച ചിത്രം, മികച്ച നടൻ എന്നിവയുൾപ്പെടെ ഒന്നിലധികം വിഭാഗങ്ങളിലായി ഓസ്‌കാറിന് നാമനിർദേശം ചെയ്യപ്പെട്ട ചിത്രം ഫെബ്രുവരി 28 നാണ് ഇന്ത്യയിൽ റിലീസ് ചെയ്യുന്നത്. ബ്രാഡി കോർബറ്റ് സംവിധാനം ചെയ്ത ചിത്രം 2025ലെ ഏറ്റവും പ്രശംസ നേടിയ ചിത്രങ്ങളിൽ ഒന്നാണ്.
അഡ്രിയനെ കൂടാതെ, ഫെലിസിറ്റി ജോൺസ്, ഗൈ പിയേഴ്‌സ്, ജോ ആൽവിൻ, റാഫി കാസിഡി, സ്റ്റേസി മാർട്ടിൻ, ഐസക് ഡി ബാങ്കോൾ, അലസ്സാൻഡ്രോ നിവോള എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. പോസ്റ്റ്-പ്രൊഡക്ഷനിൽ എ.ഐ ഉപയോഗിച്ചതിന് ചിത്രം വാർത്തകളിൽ ഇടം നേടിയിരുന്നു.
ഹംഗേറിയൻ ഭാഷയിലെ ചില അക്ഷരങ്ങളുടെയും സ്വരാക്ഷരങ്ങളുടെയും ഉപയോഗം പരിഷ്കരിക്കാൻ മാത്രമാണ് എ.ഐ ഉപയോഗിച്ചതെന്ന് സംവിധായകൻ പിന്നീട് പറഞ്ഞിരുന്നു. ഹംഗേറിയൻ സംഭാഷണ എഡിറ്റിംഗിൽ മാത്രമാണ് എ.ഐ ഉപയോഗിച്ചതെന്നും ഇംഗ്ലീഷ് ഭാഷയൊന്നും മാറ്റിയിട്ടില്ലെന്നും ബ്രാഡി കോർബറ്റ് വ്യക്തമാക്കി. വെനീസ് ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രം മികച്ച സംവിധായകനുള്ള സിൽവർ ലയണും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.