'ഞങ്ങളുടെ ജാഗ്രതക്കുറവ് ചൂണ്ടിക്കാണിച്ചവർക്ക് നന്ദി'; ലോഗോ പിൻവലിച്ച് മമ്മൂട്ടിയുടെ നിർമാണ കമ്പനി

കോപ്പിയടിച്ചെന്ന ആരോപണത്തിൽ ലോഗോ പിൻവലിച്ച് മമ്മൂട്ടിയുടെ നിർമാണ കമ്പനി. ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കൂടാതെ ജാഗ്രത കുറവ് ചൂണ്ടിക്കാണിച്ചവരോട് നന്ദിയും അറിയിച്ചിട്ടുണ്ട്. ജോസ്മോൻ വാഴയിൽ എന്ന വ്യക്തിയാണ് ലോഗോക്കെതിരെ രംഗത്ത് എത്തിയത്. സിനിമാ ഗ്രൂപ്പിലൂടെയാണ് ആരോപണമുന്നയിച്ചത്. ഇതിന് പിന്നാലെയാണ് നിലവിലുണ്ടായിരുന്ന ലോഗോ പിൻവലിച്ചത്. സമൂഹ മാധ്യമങ്ങളിൽ നിന്നടക്കം മാറ്റിയിട്ടുണ്ട്.

'സമയത്തിന് മുൻപേ നിലകൊള്ളാനുള്ള ഞങ്ങളുടെ വിശാലമായ ശ്രമത്തിന്റെ ഭാഗമായി ഞങ്ങളുടെ ലോഗോ റീ-ബ്രാൻഡിംഗിന് വിധേയമാകും. ഞങ്ങളുടെ ഭാഗത്തുനിന്നുള്ള ജാഗ്രതക്കുറവിനെ ചൂണ്ടിക്കാണിച്ചവരോട് ഒരുപാട് നന്ദി- ഫേസ്ബുക്കിൽ കുറിച്ചു.

'ജോസ്മോൻ വാഴയിൽ എന്ന വ്യക്തി സിനിമാ ചർച്ചാ ഗ്രൂപ്പിലൂടെയാണ് ആരോപണമുന്നയിച്ചത്. 2021 ൽ ഡോ. സംഗീത ചേനംപുല്ലി എഴുതിയ 'മങ്ങിയും തെളിഞ്ഞും-ചില സിനിമ കാഴ്ച്ചകൾ' എന്ന പുസ്തകത്തിന്റെ കവറിലും ഇതേ ഡിസൈൻ തന്നെയാണെന്നായിരുന്നു പ്രധാന ആരോപണം. ഇതിന് പിന്നാലെയാണ് മമ്മൂട്ടി കമ്പനി ലോഗോ പിൻവലിച്ചത്. ലോഗോ പിൻവലിക്കാൻ എടുത്ത തീരുമാനത്തിൽ സന്തോഷമറിയിച്ച് ജോസ്‌മോൻ വാഴയിലും രംഗത്തെത്തി.

Full View
Tags:    
News Summary - 'Thanks to those who pointed out our lack of vigilance'; Mammootty's production company has withdrawn its logo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.