രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് തമിഴകത്തിന്‍റെ പ്രിയതാരം ദളപതി വിജയ് അഭിനയിക്കുന്ന അവസാന ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ജനനായകൻ' എന്നാണ് പേരിട്ടിരിക്കുന്നത്. ഏറെ കാത്തിരിപ്പിനൊടുവിൽ പുറത്തുവിട്ട പോസ്റ്റർ ഇപ്പോൾ തന്നെ ആരാധകർ ഏറ്റെടുത്തിട്ടുണ്ട്.
വെള്ള വസ്ത്രങ്ങൾ അണിഞ്ഞ ഒരു വലിയ ക്രൗഡിന് മുന്നിൽ നിന്നും വിജയ് സെൽഫി എടുക്കുന്നതാണ് പോസ്റ്ററിൽ കാണിക്കുന്നത്. ഒരു പൊളിറ്റിക്കൽ ചിത്രമായിരിക്കുമിതെന്നാണ് പോസ്റ്ററും പേരും സൂചിപ്പിക്കുന്നത്. അനിരുദ്ധാണ് ചിത്രത്തിനായി സംഗീതം ഒരുക്കുക. കെ.വി.എൻ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ വെങ്കട്ട് ക നാരായണയാണ് ചിത്രം നിർമിക്കുന്നത്.
പൂജ ഹെഡ്ജെയാണ് നായികാവേഷത്തിലെത്തുന്നത്. മലയാളി താരം മമിത ബൈജു മറ്റൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. പ്രകാശ് രാജ്, ബോബി ഡിയോൾ എന്നിവരും മറ്റ് റോളുകളിലെത്തുന്നു. അടുത്ത വർഷം പൊങ്കലിനായിരിക്കും ചിത്രം എത്തുക എന്നാണ് റിപ്പോർട്ടുകൾ.
ഛായാഗ്രഹണം: സത്യൻ സുര്യൻ, ആക്‌ഷൻ: അനിൽ അരശ്, ആർട്ട്: വി സെൽവ കുമാർ, എഡിറ്റിങ്ങ് പ്രദീപ് ഇ രാഘവ്, കൊറിയോഗ്രാഫി: ശേഖർ, സുധൻ, ലിറിക്സ് : അറിവ്, കോസ്‌റ്റിയൂം : പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ : ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ : വീര ശങ്കർ, പിആർഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടൻ്റ് : പ്രതീഷ് ശേഖർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.