Posted On
date_range Updated On
date_range കങ്കണയുടെ 'തലൈവി' ഏപ്രിൽ 23നെത്തും; മോഷൻ പോസ്റ്റർ പുറത്തുവിട്ടു
ചെന്നൈ: ബോളിവുഡ് താരം കങ്കണ റണാവത്ത് തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയായെത്തുന്ന ചിത്രം 'തലൈവി' ഏപ്രിൽ 23ന് തിയറ്ററുകളിലെത്തും. ജയലളിതയുടെ 73ാമത് ജന്മദിനമായ ഫെബ്രുവരി 24നാണ് ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. ചിത്രത്തിന്‍റെ മോഷൻ പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവെച്ചു.
ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിലാണ് ചിത്രം തിയറ്ററുകളിലെത്തുക. സിനിമ ലോകത്തുനിന്നും തമിഴ്നാട് രാഷ്ട്രീയത്തിലെ അവിഭാജ്യഘടകമായി മാറിയ ജയലളിതയുടെ ജീവിത കഥയാണ് ചിത്രം പറയുന്നത്. മുൻമുഖ്യമന്ത്രി എം.ജി. രാമചന്ദ്രനായി അരവിന്ദ് സ്വാമിയെത്തും. തോഴി ശശികലയായി മലയാളി താരം ഷംന കാസിമാണ് ചിത്രത്തിലെത്തുക.
എ.എൽ. വിജയ് ആണ് ചിത്രത്തിന്‍റെ സംവിധാനം. ബാഹുബലിക്കും മണികർണികക്കും തിരക്കഥ എഴുതിയ കെ.വി. വിജയേന്ദ്ര പ്രസാദാണ് തലൈവിക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.