അയ്യപ്പനും കോശിയും കണ്ണമ്മയും തെലുങ്ക്​ സംസാരിക്കും, ഇവരിലൂടെ

അയ്യപ്പനും കോശിയും കണ്ണമ്മയും തെലുങ്ക്​ സംസാരിക്കാനൊരുങ്ങുന്നു. സച്ചിയുടെ സംവിധാനത്തില്‍ ബിജു മേനോനും പൃഥ്വിരാജും ഗൗരി നന്ദയും തകർത്തഭിനയിച്ച ചിത്രം തെലുങ്കിലെത്തു​േമ്പാൾ മൂന്ന്​ വേഷങ്ങളും ചെയ്യുക പ്രമുഖ താരങ്ങൾ തന്നെയാകും​. അയ്യപ്പൻ നായരായി സൂപ്പർ സ്റ്റാർ പവൻ കല്യാണും കോശിയായി യുവ സൂപ്പർതാരം നിതിനും അഭിനയിക്കു​േമ്പാൾ അയ്യപ്പൻ നായരുടെ ത​േൻറടിയും കരുത്തയുമായ ഭാര്യ കണ്ണമ്മയായി വേഷമിടുക സായ്​ പല്ലവിയായിരിക്കും.

സായ്​ പല്ലവി, പവൻ കല്യാൺ, നിതിൻ

ചിത്രത്തിന്‍റെ പ്രഖ്യാപന ടീസര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സാഗര്‍ കെ. ചന്ദ്ര സംവിധാനം ചെയ്യുന്ന ചിത്രം സിതാര എന്‍റര്‍ടെയ്ന്‍മെന്‍സാണ് നിര്‍മ്മിക്കുന്നത്. എസ്​. തമനാണ്​ സംഗീതം സംവിധാനം നിർവഹിക്കുക. 2021 ജനുവരിൽ ചിത്രത്തി​െൻറ ഷൂട്ടിങ്​ ആരംഭിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്​. ചിത്രത്തി​െൻറ കാസ്റ്റിങ്ങുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും.

അയ്യപ്പനും കോശിയും തമിഴ്​ റീമേക്ക്​ റേറ്റ്​ നിർമാതാവ്​ കതിരേശനാണ്​ വാങ്ങിയിരിക്കുന്നത്​. കാർത്തിയും പാർഥിപനും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുമെന്ന്​ നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. 

Full View

Tags:    
News Summary - telugu remake of Ayyappanum Koshiyum announced

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.