Posted On
date_range Updated On
date_range തെലുഗു ചിത്രം ‘ദസറ’ ഒ.ടി.ടിയിലേക്ക്
നടൻ നാനി കേന്ദ്രകഥാപാത്രമായി എത്തിയ തെലുഗു ചിത്രം ‘ദസറ’ ഒ.ടി.ടിയിലേക്ക്. ഏപ്രിൽ 28 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യാൻ ആരംഭിക്കും. സിനിമ സംവിധാനം ചെയ്തത് ശ്രീകാന്ത് ഒഡേലയാണ്. കീർത്തി സുരേഷ്, ഷൈൻ ടോം ചാക്കോ, ദീക്ഷിത് ഷെട്ടി, സമുദിരകനി, സായ്‌കുമാർ, ഷംന കാസിം എന്നിവർ മറ്റു കേന്ദ്ര കഥപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം മാർച്ച് 30 നാണ് തിയേറ്ററുകളിലെത്തിയത്. 65 കോടി മുതൽമുടക്കിൽ നിർമിച്ച ചിത്രം 110 കോടിയോളം കളക്ഷൻ നേടിയിരുന്നു.
ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് ദസറ നിർമ്മിച്ചത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം. 2009 കാലഘട്ടത്തിലെ കഥയാണ് ദസറ പറയുന്നത്. ധരണിയെന്ന പ്രധാന കഥാപാത്രമായി നാനിയും വെന്നല എന്ന കഥാപാത്രമായി കീര്‍ത്തി സുരേഷും അഭിനയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.