യൂട്യൂബ് റെക്കോർഡുകൾ തകർത്ത് കെ.ജി.എഫ് ടീസർ; അടുത്തത് ബാഹുബലിയെന്ന് ആരാധകർ
യൂട്യൂബിൽ നിരവധി റെക്കോർഡുകൾ തകർത്ത് കെ.ജി.എഫ് ചാപ്ടർ രണ്ട് ടീസർ. റിലീസ് ചെയ്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽതന്നെ പുതിയ ലോക റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് കെ.ജി.എഫ്. ഒരു ടീസർ വീഡിയോ പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ ഏറ്റവുംകൂടുതൽ കാഴ്ച്ചക്കാരെ നേടിയ ലോക റെക്കോർഡാണ് കെ.ജി.എഫിന് ലഭിച്ചിരിക്കുന്നത്. മാത്രമല്ല 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽപേർ കണ്ട യുട്യൂബിലെ അഞ്ചാമത്തെ വീഡിയോയും കെ.ജി.എഫാണ്. 72 ദശലക്ഷത്തിലധികം വ്യൂകളാണ് കെ.ജി.എഫിന് ലഭിച്ചത്.
അതോടൊപ്പം ഏറ്റവുംകുറഞ്ഞ സമയംകൊണ്ട് 100 മില്യൺ കാഴ്ച്ചക്കാരെ നേടുന്ന വീഡിയോയും കെ.ജി.എഫാണ്. ഇതോടെ ചിത്രത്തെ ചുറ്റിപ്പറ്റിയുള്ള വലിയ പ്രതീക്ഷകളിലാണ് ആരാധകർ. കെജിഎഫ് ചാപ്റ്റർ 2 ബോക്സ് ഓഫീസിൽ നിലവിലുള്ള ചില വലിയ റെക്കോർഡുകൾ തകർക്കുമെന്ന പ്രതീക്ഷയിലാണവർ. ഇന്ത്യയിലെ ഏറ്റവുംവലിയ പണംവാരി ചിത്രമായ ബാഹുബലി: ദി കൺക്ലൂഷനെ കെജിഎഫ് മറികടക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. കെജിഎഫ് ഒന്നാം ഭാഗം ബോക്‌സോഫീസിൽ വൻ വിജയമായിരുന്നു.
പ്രശാന്ത് നീൽ ആണ് സിനിമയുടെ സംവിധായകൻ. സിനിമ രണ്ട് ദേശീയ അവാർഡുകൾ നേടിയിരുന്നു. സ്പെഷൽ എഫക്ട്, സ്റ്റണ്ട് കോറിയോഗ്രാഫി എന്നിവക്കാണ് പുരസ്കാരം ലഭിച്ചത്. യാഷും സഞ്ജയ് ദത്തും അഭിനയിച്ച കെജിഎഫ് 2 കോവിഡ് കാലഘട്ടത്തിൽ തീയറ്ററുകളിൽ എത്തുന്ന ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.