നടൻ അജിത്​ തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനൊപ്പം

കോവിഡ് പ്രതിരോധത്തിന്​ 25 ലക്ഷം രൂപ സംഭാവന നൽകി തമിഴ് താരം അജിത്

ചെന്നൈ: കോവിഡ്​ സ്​ഥിതിഗതികൾ രൂക്ഷമായ തമിഴ്​നാട്ടിൽ പ്രതിരോധ ​പ്രവർത്തനങ്ങൾ ശക്​തിപ്പെടുത്തുന്നതിന്​ 25 ലക്ഷം രൂപ ധനസഹായം നൽകി തമിഴ്​ സൂപ്പർതാരം അജിത്​. തമിഴ്നാട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ്​ 25 ലക്ഷം രൂപ അജിത് സംഭാവന ചെയ്‌തത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എല്ലാവരുടെയും പിന്തുണ വേണമെന്നും സർക്കാറിന്‍റെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകൾ നൽകണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കഴിഞ്ഞ ദിവസം അഭ്യർഥിച്ചിരുന്നു. ഇതിന് പിന്തുണ പ്രഖ്യാപിച്ചാണ്​ അജിത്​ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയതെന്ന്​ അദ്ദേഹത്തിന്‍റെ മാനേജർ സുരേഷ് ചന്ദ്ര ട്വിറ്ററിലൂടെ അറിയിച്ചു.

കഴിഞ്ഞ ദിവസം മാത്രം 30000ത്തിലധികം കോവിഡ് കേസുകളും മുന്നൂറിനടത്ത് മരണങ്ങളുമാണ് തമിഴ്​നാട്ടിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. അവിടെ നിന്ന്​ യഥാർഥ കണക്കുകൾ പുറത്തുവരുന്നില്ലെന്നും മരണം കൃത്യമായി രേഖപ്പെടുത്തുന്നില്ലെന്നും ആരോപണങ്ങളുമുണ്ട്​. 

Tags:    
News Summary - Tamil actor Ajith donates 25 lakh to covid relief fund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.