സുപ്രീം കോടതി ഉത്തരവ് അനുകൂലം; ആസിഫ് അലി ചിത്രം 'ആഭ്യന്തര കുറ്റവാളി' തിയറ്ററുകളിലേക്ക്...

ആസിഫ് അലി നായകനായെത്തുന്ന ആഭ്യന്തര കുറ്റവാളി തിയറ്ററുകളിലേക്ക്. ചിത്രത്തിനെതിരായ കേരള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തു കൊണ്ട് സുപ്രീം കോടതി ഉത്തരവിറക്കി. ഏപ്രിൽ 17ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. സിനിമയുടെ നിർമാണത്തിനായി പണം വാങ്ങി കബളിപ്പിച്ചെന്ന ആരോപണത്തെ തുടർന്നായിരുന്നു റിലീസ് നീട്ടിയത്.

നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറിൽ നൈസാം സലാം നിർമിച്ച ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സേതുനാഥ് പദ്മകുമാറാണ്. ആരോപണം ഉന്നയിച്ച ആരുടേയും കൈയിൽ നിന്ന് ചിത്രം നിർമിക്കാൻ പണം വാങ്ങിയിട്ടില്ലെന്ന് നിർമാതാവ് നൈസാം സലാം വ്യക്തമാക്കിയിരുന്നു. തുടർന്ന് നൈസാം സലാം സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. നൈസാം സലാമിന് വേണ്ടി അഡ്വ: ഉമാ ദേവി, അഡ്വ: സുകേഷ് റോയ്, അഡ്വ: മീര മേനോൻ എന്നിവർ സുപ്രീം കോടതിയിൽ ഹാജരായി.

തുളസി, ശ്രേയാ രുക്മിണി എന്നിവര്‍ നായികമാരായെത്തുന്ന ചിത്രത്തിൽ ജഗദീഷ്, ഹരിശ്രീ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അസീസ് നെടുമങ്ങാട്, ജോജി, വിജയകുമാര്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ആനന്ദ് മന്മഥന്‍, പ്രേം നാഥ്, നീരജാ രാജേന്ദ്രന്‍, റിനി ഉദയകുമാര്‍, ശ്രീജാ ദാസ് എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

സിനിമാട്ടോഗ്രാഫര്‍: അജയ് ഡേവിഡ് കാച്ചപ്പള്ളി, എഡിറ്റര്‍: സോബിന്‍ സോമന്‍, മ്യൂസിക്: ബിജിബാല്‍, മുത്തു, ക്രിസ്റ്റി ജോബി, ബാക്ക്ഗ്രൗണ്ട് സ്‌കോര്‍: രാഹുല്‍ രാജ്, ആര്‍ട്ട് ഡയറക്ടര്‍: സാബു റാം, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിത്ത് പിരപ്പന്‍കോട്, ലൈന്‍ പ്രൊഡ്യൂസര്‍: ടെസ്സ് ബിജോയ്, ഷിനാസ് അലി, പ്രൊജക്റ്റ് ഡിസൈനര്‍: നവീന്‍ ടി. ചന്ദ്രബോസ്

മേക്കപ്പ്: സുധി സുരേന്ദ്രന്‍, വസ്ത്രാലങ്കാരം: മഞ്ജുഷാ രാധാകൃഷ്ണന്‍, ലിറിക്‌സ്: മനു മന്‍ജിത്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: പ്രേംനാഥ്, സൗണ്ട് ഡിസൈന്‍: ധനുഷ് നയനാര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: സന്തോഷ് ബാലരാമപുരം, അസ്സോസിയേറ്റ് ഡയറക്ടര്‍: സാന്‍വിന്‍ സന്തോഷ്, അരുണ്‍ ദേവ്, സിഫാസ് അഷ്‌റഫ്, സ്റ്റില്‍സ്: സലീഷ് പെരിങ്ങോട്ടുകര, പബ്ലിസിറ്റി ഡിസൈന്‍: മാമി ജോ, പിആര്‍ഒ ആന്‍ഡ് മാര്‍ക്കറ്റിങ് കണ്‍സള്‍ട്ടന്റ്: പ്രതീഷ് ശേഖര്‍.

Tags:    
News Summary - Supreme Court order; Asif Ali's film 'Aabhyanthara Kuttavaali' to theaters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.