വേറിട്ട പൊലീസ് ലുക്കിൽ സണ്ണി വെയ്ൻ; 'വേല'യിലെ ക്യാരക്ടർ പോസ്റ്റർ

സിൻസിൽ സെല്ലുലോയ്ഡിന്റെ ബാന്നറിൽ എസ് ജോർജ് നിർമ്മിക്കുന്ന 'വേല'യിലെ സണ്ണി വെയ്‌ന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത് വിട്ട് അണിയറപ്രവർത്തകർ. പൊലീസ് ഉദ്യോഗസ്ഥനായിട്ടാണ് നടൻ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിലെ സണ്ണി വെയ്ന്റെ വേറിട്ട ഗെറ്റപ്പ് സോഷ്യൽ മീഡിയയിൽ ഇടംപിടിച്ചിട്ടുണ്ട്.

നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എം.സജാസ്ആണ്. സണ്ണി വെയ്നിനൊപ്പം ഷൈൻ നിഗവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അതിഥി ബാലൻ, സിദ്ധാർഥ് ഭരതൻ എന്നിവരാണ മറ്റ് താരങ്ങൾ.

പാലക്കാടുള്ള ഒരു പൊലീസ് കൺട്രോൾ റൂമിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന കഥയാണ് ചിത്രം പറയുന്നത് . 'വിക്രം വേദ', 'കൈദി' സിനിമകളുടെ സംഗീത സംവിധായകൻ ആയിരുന്ന സാം.സി.എസ്സ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ക്രൈം ഡ്രാമാ ഗണത്തിൽപെടുത്താവുന്ന ചിത്രത്തിൽ ശക്തമായ പോലീസ് കഥാപാത്രങ്ങളെയാണ് സണ്ണി വെയ്‌നും ഷെയിൻ നിഗവും അവതരിപ്പിക്കുന്നത്.

ബാദുഷാ പ്രൊഡക്ഷൻസ് ആണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസേർസ്. പി ആർ ഒ: പ്രതീഷ് ശേഖർ.

News Summary - Sunny Wayne Movie Vela's Character Poster Went Viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.