സണ്ണിവെയിൻ ചിത്രം 'അപ്പൻ '​െൻറ ടൈറ്റിൽ പോസ്റ്റർ പുറത്തിറക്കി

സണ്ണി വെയിൻ അലൻസിയർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സിനിമയായ 'അപ്പൻ'​െൻറ ടൈറ്റിൽ പോസ്​റ്റർ പുറത്തിറക്കി. നടൻ ദുൽഖർ സൽമാൻ ത​െൻറ ഫേസ്ബുക്ക് പേജിലൂടെയാണ്​ പോസ്​റ്റർ റിലീസ്​ ചെയ്​തത്​. വെള്ളം ചിത്രത്തി​െൻറ പ്രൊഡ്യൂസർമാരായ ജോസ് കുട്ടി മഠത്തിൽ,രഞ്ജിത്ത് മണബ്രക്കാട്ട് എന്നിവർ ചേർന്ന് ടൈനി ഹാൻഡ്​സ്​ പ്രൊഡക്ഷൻസി​െൻറ ബാനറിൽ സണ്ണിവെയിൻ പ്രൊഡക്ഷൻസുമായി ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് അപ്പൻ.


സിനിമ സംവിധാനം ചെയ്യുന്നത് മജു ആണ്. തിരക്കഥ ആർ.ജയകുമാറും മജുവും ചേർന്നാണ് ഒരുക്കിയിരിക്കുന്നത്. അനന്യ,ഗ്രേസ് ആന്റണി, പോളി വത്സൻ, രാധിക രാധാകൃഷ്ണൻ, അനിൽ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്റഫ്, ദ്രുപദ് കൃഷ്​ണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു.

ഛായാഗ്രഹണം പപ്പു, വിനോദ് ഇല്ലമ്പള്ളി. എഡിറ്റർ കിരൺ ദാസ്, സംഗീതം ഡോൺ വിൻസെന്റ്, സിങ്ക് സൗണ്ട് ലെനിൻ വലപ്പാട്. എക്​സിക്യൂട്ടീവ് പ്രൊഡ്യൂസർ ദീപു ജി പണിക്കർ, മേക്കപ്പ് റോണെക്​സ്​ സേവ്യർ, ആർട്ട് കൃപേഷ് അയ്യപ്പൻകുട്ടി, കോസ്​റ്റ്യൂം സുജിത്ത് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് പ്രസാദ്, ലൊക്കേഷൻ മാനേജർ സുരേഷ്, സ്റ്റിൽസ് റിച്ചാർഡ്, ജോസ് തോമസ്,പി.ആർ. മഞ്ജു ഗോപിനാഥ്.



Tags:    
News Summary - sunny wayne movie appan title poster release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.