Posted On
date_range Updated On
date_range കയ്യിൽ വിലങ്ങുമായി ദേവ് മോഹൻ; 'പുള്ളി' സിനിമയുടെ പോസ്റ്റർ പുറത്ത്
ദേവ് മോഹൻ പ്രധാന കഥാപാത്രമായി എത്തുന്ന പുള്ളിയുടെ പോസ്റ്റർ പുറത്ത്. നടൻ ദുൽഖർ സൽമാനാണ് പോസ്റ്റർ പുറത്ത് വിട്ടത്. തിയേറ്റർ റിലീസായിട്ടാണ് ചിത്രം എത്തുക.
ജിജു അശോകൻ സംവിധാനം ചെയ്യുന്ന പുള്ളിയിൽ ജയിൽ പുള്ളിയായാണ് നടൻ എത്തുന്നത്. ഉറുമ്പുകൾ ഉറങ്ങാറില്ല, പ്രേമസൂത്രം എന്നീ ചിത്രങ്ങൾക്കുശേഷം കമലം ഫിലിംസിന്റെ ബാനറിൽ ടി ബി രഘുനാഥനാണ് ചിത്രം നിർമിക്കുന്നത്.
ദേവ് മോഹനോടൊപ്പം ഇന്ദ്രൻസ്, കലാഭവൻ ഷാജോൺ, സെന്തിൽ കൃഷ്ണ, വെട്ടുകിളി പ്രകാശ്, സുധി കോപ്പ, രാജേഷ് ശർമ്മ, ശ്രീജിത്ത് രവി, വിജയകുമാർ, അബിൻ ബിനോ, പ്രതാപൻ, മീനാക്ഷി, ഇന്ദ്രജിത്ത് ജഗൻ, ടീനാ ഭാട്ടിയ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെയാണ് ദേവ് മോഹൻ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.