എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല; ആർ.ആർ.ആർ കണ്ട് ഞെട്ടി സ്റ്റീവൻ സ്പിൽബർഗ്

സ്. എസ് രാജമൗലിയുടെ ആർ.ആർ.ആറിനെ പ്രശംസിച്ച് വിഖ്യാത സംവിധായകൻ സ്റ്റീവൻ സ്പിൽബർഗ്. ആർ. ആർ. ആർ കണ്ടുവെന്നും കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ലെന്നും  ഇതിഹാസ സംവിധായകൻ പറഞ്ഞു. 

സ്പിൽബർഗിന്റെ ഓസ്കാർ നാമനിർദ്ദേശം ചെയ്യപ്പെട്ട "ദി ഫാബെൽമാൻസി" എന്ന വിഷയത്തിൽ രാജമൗലിയുമായി നടത്തിയ സംഭാഷണത്തിനിടെയാണ് ആർ. ആർ. ആറിനെ കുറിച്ച് വാചാലനായത്. കൂടാതെ താരങ്ങളേയും പ്രശംസിക്കുന്നുണ്ട്.

'അന്ന് നിങ്ങളെ കണ്ടുമുട്ടിയപ്പോൾ ആർ.ആർ.ആർ കണ്ടിരുന്നില്ല. എന്നാൽ നിങ്ങളുടെ ചിത്രം മികച്ചതാണെന്ന് എനിക്ക് തോന്നിയിരുന്നു. കഴിഞ്ഞ ആഴ്ച ആർ.ആർ. ആർ കണ്ടു. ശരിക്കും ഞെട്ടിച്ചു. എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല. എന്നെ സംബന്ധിച്ചടത്തോളം എന്റെ കണ്ണുകൾ മിഠായി പോലെയാണ്, സ്പിൽബർഗ് രാജമൗലിയോട് പറഞ്ഞു. ആർ. ആർ. ആറിന്റെ ദൃശ്യമികവിനേയും പാട്ടിനേയും സ്പിൽ ബർഗ് അഭിനന്ദിക്കുന്നുണ്ട്.

Tags:    
News Summary - SS Rajamouli's RRR's extraordinary experience Says Steven Spielberg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.