'എല്ലാ കളിയും അവസാനിക്കണം'; ഭയപ്പെടുത്തി 'സ്ക്വിഡ് ഗെയിം സീസൺ 3' ട്രെയിലർ

സ്ക്വിഡ് ഗെയിം സീസൺ 3യുടെ ട്രെയിലർ ഇറങ്ങി. ഏറ്റവും തീവ്രമായ വൈകാരിക രംഗങ്ങള്‍ ഈ സീസണിലാണ് എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കുന്നത്. റെഡ് ലൈറ്റ്, ഗ്രീൻ ലൈറ്റ് എന്ന കുപ്രസിദ്ധ ഗെയിമിന്‍റെ ഒരു പുതിയ പതിപ്പോടെയാണ് ട്രെയിലർ ആരംഭിക്കുന്നത്. സീസൺ 2 ന്റെ ഞെട്ടിക്കുന്ന അവസാനം മുതൽ ആരാധകർ കാത്തിരുന്ന സിയോങ് ഗി-ഹുൻ എന്ന പ്ലെയർ 456 ഉം, നിഗൂഢമായ ഫ്രണ്ട് മാൻ-വൺ എന്നിവ തമ്മിലുള്ള ഭയാനകമായ പോരാട്ടമാണ് അവസാന സീസൺ അവതരിപ്പിക്കുന്നത്.

രണ്ട് മിനിട്ട് ദൈര്‍ഘ്യമുള്ള ട്രെയിലറാണ് നെറ്റ്ഫ്ളിക്സിന്റെ ഒഫീഷ്യല്‍ പേജിലൂടെ പുറത്ത് വിട്ടത്. ‘എല്ലാ കളിയും അവസാനിക്കണം’ എന്ന എന്ന ക്യാപ്ഷനോടെ എത്തിയ ട്രെയിലര്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒമ്പത് എപ്പിസോഡുകള്‍ അടങ്ങിയ സ്‌ക്വിഡ് ഗെയിമിന്റെ ആദ്യ സീസണ്‍ 2021 സെപ്റ്റംബറിലായിരുന്നു നെറ്റ്ഫ്‌ളിക്‌സിലൂടെ റിലീസ് ചെയ്തിരുന്നത്. ആ വര്‍ഷം നെറ്റ്ഫ്‌ളിക്‌സിന് ഏറ്റവും കൂടുതല്‍ വരുമാനം നേടിക്കൊടുത്ത സീരീസുകളില്‍ ഒന്നായി സ്‌ക്വിഡ് ഗെയിം മാറിയിരുന്നു.

2024 ഡിസംബർ 26ന് പുറത്തിറങ്ങിയ സീസൺ രണ്ടിൽ ഏഴ് എപ്പിസോഡുകളാണ് ഉണ്ടായിരുന്നത്. സീസണ്‍ 2ഉം സീസണ്‍ 3യും ഒന്നിച്ചാണ് ചിത്രീകരിച്ചത്. അതിനാല്‍ തന്നെ 2025ല്‍ ഷോ മൂന്നാം സീസണ്‍ ഇറങ്ങുമെന്ന് നേരത്തെ നെറ്റ്ഫ്ലിക്സ് വ്യക്തമാക്കിയിരുന്നു. 2021ൽ ഷോയുടെ അപ്രതീക്ഷിത വിജയത്തെ തുടർന്ന് ഏകദേശം മൂന്ന് വർഷമെടുത്താണ് സീസണ്‍ 2 വന്നത്. അതിന് പിന്നാലെയാണ് 2025 ജൂണ്‍ 27ന് മൂന്നാം സീസണ്‍ എത്തുന്നത്. നെറ്റ്ഫ്ലിക്‌സിൽ ഏറ്റവുമധികം ആളുകൾ കണ്ട രണ്ടാമത്തെ ഇംഗ്ലീഷ് ഇതര പരമ്പരയാണ് സ്‌ക്വിഡ് ഗെയിം.

Full View

Tags:    
News Summary - Squid Game Season 3 Trailer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.