'കില്ലിങ് ഓൾഡ് പീപ്പിൾ ക്ലബ്'; പുതിയ സിനിമയുമായി സ്ക്വിഡ് ഗെയിം സംവിധായകൻ, സീരിസിന്റെ രണ്ടാം ഭാഗത്തിലും വെളിപ്പെടുത്തൽ
സിയോൾ: നെറ്റ്ഫ്ലിക്സിൽ അതിവേഗം തരംഗമായ സീരിസികളിലൊന്നാണ് സ്ക്വിഡ് ഗെയിം. മണിഹെയ്സ്റ്റിന് ശേഷം ആഗോളതലത്തിൽ സ്വീകാര്യത വൻതോതിൽ ലഭിച്ച നെറ്റ്ഫ്ലിക്സ് സീരിസായിരുന്നു ഇത്. ഇപ്പോൾ തന്റെ പുതിയ പ്രൊജക്ട് പ്രഖ്യാപിച്ചിരിക്കുകയാണ് സ്ക്വിഡ് ഗെയിം സംവിധായകൻ വാങ് ഡോങ് ഹക്. കില്ലിങ് ഓൾഡ് പീപ്പിൾ ക്ലബ് എന്ന പേരിലായിരിക്കും തന്റെ പുതിയ ചിത്രം പുറത്തിറങ്ങുകയെന്ന് അദ്ദേഹം അറിയിച്ചു.
പ്രശസ്ത ഇറ്റാലിയൻ നോവലിസ്റ്റ് ഉംബർട്ടോ എക്കോയുടെ നോവലിനെ അടിസ്ഥാനമാക്കിയാവും ചിത്രമൊരുക്കുക. കാൻ ട്രേഡ് ഫെയറിലായിരുന്നു സംവിധായകന്റെ പ്രഖ്യാപനം. സ്ക്വിഡ്ഗെയിമിനേക്കാൾ അക്രമരംഗങ്ങൾ കൂടുതലുള്ള ചിത്രമായിരിക്കും കില്ലിങ് ഓൾഡ് പീപ്പിൾ ക്ലബെന്നും വാങ് പറഞ്ഞു.
സ്ക്വിഡ്ഗെയിമിന്റെ രണ്ടാം ഭാഗത്തെ കുറിച്ചും വാങ് പ്രഖ്യാപനം നടത്തി. ദക്ഷിണകൊറിയയിലെത്തിയതിന് ശേഷം സ്ക്വിഡ്ഗെയിമിന്റെ രണ്ടാം ഭാഗത്തിന്റെ രചന ആരംഭിക്കും. 2024ൽ സ്ക്വിഡ്ഗെയിമിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.