സൗത്ത്​ ഏഷ്യൻ ഹ്രസ്വ ചലച്ചിത്ര മേള: ദീപ്​തി പിള്ള ശിവൻ മികച്ച സംവിധായിക

മുംബൈ: കൊൽകത്തയിൽ നടന്ന നാലാമത്​ സൗത്ത്​ ഏഷ്യൻ ഹ്രസ്വചലച്ചിത്ര മേളയിൽ മികച്ച സംവിധായികക്കുള്ള മൃണാൾ സെൻ പുരസ്​കാരം ഏറ്റുവാങ്ങി ദീപ്​തി പിള്ള ശിവൻ​. ശങ്കർ മഹാദേവന്‍റെ സംഗീതജീവിതം പകർത്തിയ 'ഡികോഡിങ് ശങ്കർ' എന്ന ഹ്രസ്വ ചിത്രത്തിന്‍റെ സംവിധാനത്തിനാണ്​ പുരസ്​കാരം. പ്രഫ. ജോൺ ഹട്​നിക്​, ലൂസി വർജൻ, പനോസ്​ കോത്​സാതനാസിസ്​ എന്നിവരുടെ ജൂറിയാണ്​ മികച്ച സംവിധായികയായി ദീപ്​തിയെ തിരഞ്ഞെടുത്തത്​. കഴിഞ്ഞ 15 ന്​ തുടങ്ങിയ മേള തിങ്കളാഴ്​ചയാണ്​ അവസാനിച്ചത്​.

ടൊറന്‍റൊ രാജ്യാന്തര വനിതാ ചലച്ചിത്രമേളയിലടക്കം 11 ഒാളം പുരസ്​കാരങ്ങൾ 'ഡീകോഡിങ്ങ്​ ശങ്കർ' നേടിയിരുന്നു. നേരത്തെ വിവിധ ഡോക്യുമെൻററി, സിനിമാ നിർമാണത്തിൽ ഭാഗമായിരുന്നുവെങ്കിലും ദീപ്തി സംവിധാനം ചെയ്ത ആദ്യ ഹ്രസ്വ ചിത്രമാണിത്​.

ഗായകൻ, സംഗീതജ്ഞൻ, അധ്യാപകൻ, കുടുംബനാഥൻ, ഭക്ഷണപ്രിയൻ എന്നീ വൈവിധ്യങ്ങൾക്കിടയിലെ ശങ്കർ മഹാദേവന്‍റെ ജീവിത താളമാണ് 45 മിനിട്ട്​ ദൈർഘ്യമുള്ള ഡോക്യുമെന്‍ററിയുടെ ഇതിവൃത്തം. സരസമായി ശങ്കർ മഹാദേവൻ തന്നെയാണ് സംഗീത ജീവിതം പറഞ്ഞു തരുന്നത്. അമിതാഭ് ബച്ചൻ, ഗുൽസാർ, ജാവേദ് അക്തർ, ആമിർ ഖാൻ തുടങ്ങിയ പ്രമുഖരും ശങ്കർ മഹാദേവനെ വിലയിരുത്തുന്നുമുണ്ട്.

പ്രശസ്ത സംവിധായകൻ സഞ്ജീവ് ശിവന്‍റെ ഭാര്യയായ ദീപ്​തി കളിപ്പാട്ടം, മൂന്നിലൊന്ന് എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Tags:    
News Summary - south asian short movie fest deepthy pillai shivan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.