Posted On
date_range Updated On
date_range 'അയൽവാശി'യുമായി സൗബിൻ ഷാഹിർ; രസകരമായ പോസ്റ്റർ പുറത്ത്
തല്ലുമാലക്ക് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. 'അയൽവാശി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ സൗബിൻ ഷാഹിറാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വസ്ത്രങ്ങൾ അഴയിൽ ഉണങ്ങാമൻ ഇട്ടിരിക്കുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത് രസകരമായ ചിത്രമായിരിക്കുമെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.
ഇർഷാദ് പരാരിയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. സജിത്ത് പുരുഷോത്തമനാണ് ഛായാഗ്രഹണം, ജേക്സ് ബിജോയിയാണ് സംഗീതം. മുഹ്സിൻ പെരാരി സഹനിർമാതാവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.