ചില കോമാളികൾ അക്കൗണ്ട് ഹാക്ക് ചെയ്തു, സന്ദേശങ്ങൾക്ക് മറുപടി നൽകരുതെന്ന് നസ്റിയ

തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന് നടി നസ്രിയ നസീം. തന്‍റെ പ്രൊഫലിൽ നിന്ന് ആര്‍ക്കെങ്കിലും സന്ദേശങ്ങള്‍ വന്നാല്‍ കുറേ നാളത്തേക്ക് മറുപടി അയക്കരുതെന്നും നസ്രിയ പറഞ്ഞു.

'ഏതോ കോമാളികൾ എന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്തിരിക്കുന്നു. കുറച്ചു ദിവസത്തേക്ക് എന്‍റെ പ്രൊഫൈലിൽ നിന്നു വരുന്ന മെസേജുകൾക്ക് ദയവായി ആരും മറുപടി അയക്കരുത്. ഇക്കാര്യം എന്‍റെ ശ്രദ്ധയിൽ പെടുത്തിയ എല്ലാവർക്കും നന്ദി. ശുഭരാത്രി.' എന്നാണ് നസ്റിയ കുറിച്ചത്.

ഇന്നലെ രാത്രി നസ്രിയയുടെ ഇൻസ്റ്റഗ്രാമില്‍ ഏതോ ഭാഷ സംസാരിക്കുന്ന രണ്ട് പേരുടെ നിഴല്‍ ദൃശ്യം പ്രത്യക്ഷപ്പെട്ടിരുന്നു. ഇവർ മോശം വാക്കുകൾ ഉപയോഗിച്ചതോടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാകാമെന്ന സംശയം ആരാധകർ തന്നെ ഉന്നയിച്ചിരുന്നു. തുടര്‍ന്ന് നസ്രിയ തന്നെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഇക്കാര്യം വ്യക്തമാക്കുകയായിരുന്നു.



 


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.