ദുൽഖറിന്‍റെ പ്രണയകഥ 'സീതാരാമ'ത്തിന്റെ ടീസർ പുറത്ത്, റിലീസ് ആഗസ്റ്റ് 5ന്

ലെഫ്റ്റനന്റ് റാമിന്റെയും സീതാ മഹാലക്ഷ്മിയുടെയും പ്രണയം പറയുന്ന ചിത്രം സീതാരാമത്തിന്റെ ആദ്യ ടീസർ പുറത്തിറങ്ങി. ദുൽഖർ സൽമാനും ഹനു രാഘവപുടിയും സ്വപ്ന സിനിമാസും ഒന്നിക്കുന്ന സീതാരാമം 2022 ആഗസ്റ്റ് അഞ്ചിന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.

Full View

വൈജയന്തി മൂവീസ് അവതരിപ്പിക്കുന്ന സീതാരാമം, പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പ്രണയകഥയാണ്. ചിത്രത്തിൽ ദുൽഖറിന്‍റെ നായികയായി ആയി മൃണാൽ തക്കൂർ എത്തുന്നു. ഒപ്പം മറ്റൊരു പ്രധാന വേഷത്തിൽ രശ്മിക മന്ദാനയുമുണ്ട്. പ്രണയകഥകളുടെ മാസ്റ്റർ ഹനു രാഘവപുടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സ്വപ്‌ന സിനിമയുടെ കീഴിൽ അശ്വിനി ദത്താണ് ചിത്രം നിർമ്മിക്കുന്നത്.

ഒരേസമയം, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിൽ ചിത്രം റിലീസ് ചെയ്യും. സീതാരാമത്തിന്റെ ഛായാഗ്രഹണം പി.എസ് വിനോദും അഡീഷണൽ ഛായാഗ്രഹണം ശ്രേയസ് കൃഷ്ണയുമാണ് നിർവഹിച്ചിരിക്കുന്നത്. കൂടാതെ, സുമന്ത്, ഗൗതം മേനോൻ, പ്രകാശ് രാജ്, തരുൺ ഭാസ്‌ക്കർ, ശത്രു, ഭൂമിക ചൗള, രുക്മിണി വിജയ് കുമാർ, സച്ചിൻ ഖേദേക്കർ, മുരളി ശർമ, വെണ്ണേല കിഷോർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.

Tags:    
News Summary - Sita Ramam movie teaser released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.